ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഈവന്റ് മാനേജ് മെന്റ് കമ്പനിയുടെ മാനേജരായ സന ഖാന് ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റത്തിന് പ്രേരിപ്പിക്കുകയും പ്രലോഭിപ്പിയ്ക്കുകയും ചെയ്തതായി പരാതി. ഇതോടെ സന ഖാനെ മധ്യപ്രദേശിലെ ഇന്ഡോനിടത്തുള്ള ഖജ് രാന പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ ഇസ്ലാമിലേക്ക് മാറാന്‍ സന ഖാന് നിര്‍ബന്ധിച്ചുവെന്ന ഒരു നിയമവിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് നടപടി.
പരാതിക്കാരിയായ പെണ്‍കുട്ടി ദേവാസ് ജില്ലയില്‍ സങ്കച് താലൂക്കിലെ താലോഡ് ഗ്രാമത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ്. പായല്‍ ഖാന് എന്നും റഫീഖുനിഷ ഖാന് എന്നും സനാഖാന് ഇരട്ടപ്പേരുകളുണ്ട്. നിയമവിദ്യാര്‍ത്ഥികളായ ഹിന്ദു പെണ്‍കുട്ടികളെയാണ് ഇസ്ലാമിലേക്ക് മാറാന്‍ സനഖാന്‍ പ്രേരിപ്പിച്ചത്.
രേവ എന്ന പ്രദേശത്ത് നിന്നുള്ള സന ഖാന് സത്യം വിഹാര്‍ കോളനിയിലാണ്. ലവ് ജിഹാദ്, ഭീഷണി തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് സന ഖാനെ ഖജ് രാന പൊലീസ് അറസ്റ്റ് ചെയ്തത്.
മധ്യപ്രദേശിലെ മത സ്വാതന്ത്ര്യനിയമം ലംഘിച്ചു എന്ന കുറ്റത്തിന്റെ പേരിലാണ് അറസ്റ്റെന്ന് ടൗണ്‍ ഇന്‍സ്പെക്ടര്‍ ഉംറാവു സിങ്ങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: