കാബൂള്‍: ശരിയത്ത് നിയമം അനുസരിച്ച് സ്ത്രീയും പുരുഷനും തുല്യരല്ലെന്നും പുരുഷന്മാരാണ് ശ്രേഷ്ഠരെന്നും അഫ്ഗാനിസ്ഥാന് വിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം. അല്ലാഹുവിന്റെ കല്‍പ്പന അനുസരിക്കണമെന്നും മനുഷ്യരെ അടിമകളാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ബഗ്ലാന്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന യോഗത്തിനിടെ സംസാരിക്കവേയാണ് അഫ്ഗാന്മന്ത്രിയുടെ പരാമര്‍ശം.
ജനങ്ങളോട് നന്നായി പെരുമാറുകയും സുരക്ഷയും നീതിയും നല്‍കുകയും ചെയ്യുക എന്നതാണ് താലിബാന് സര്‍ക്കാരിന്റെ കടമ. സ്ത്രീകളുമായി ബന്ധപ്പെട്ട ആശങ്കയുടെ മറവില്‍ നിലവിലെ സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും തുല്യ അവകാശങ്ങളുണ്ടെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, സ്ത്രീകളും പുരുഷന്മാരും തുല്യരല്ല. അള്ളാഹു പുരുഷന്മാരെയും സ്ത്രീകളെയും വേര്‍തിരിച്ചിരിക്കുന്നു. ത്രീകള്‍ക്കെതിരെ താലിബാന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ അദ്ദേഹം ന്യായീകരിച്ചു. പുരുഷനാണ് ഭരണാധികാരി, അവന് അധികാരമുണ്ട്, അവനെ അനുസരിക്കണം, സ്ത്രീ അവന്റെ ലോകത്തെ അംഗീകരിക്കണം. സ്ത്രീ പുരുഷനു തുല്യമല്ല എന്നാല്‍, പാശ്ചാത്യ രാജ്യങ്ങള്‍ അവളെ പുരുഷന് മുകളിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
എഞ്ചിനീയറിംഗ്, അഗ്രികള്‍ച്ചര്‍, മറ്റ് ചില കോഴ്സുകള്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ അന്തസ്സ് അഫ്ഗാന് സംസ്കാരവുമായി പൊരുത്തപ്പെടുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തുടനീളമുള്ള സ്ത്രീകളെ പഠിപ്പിക്കുന്ന മദ്രസകള്‍ താലിബാന് നിയമപ്രകാരം അടച്ചുപൂട്ടി. ലിംഗസമ്മിശ്രണം തടയാനായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. 10 വയസ്സിന് മുകളിലുള്ള ഒരു പെണ്‍കുട്ടിയും െ്രെപമറി സ്കൂളുകളില്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രവിശ്യയിലുടനീളം പ്രഖ്യാപിക്കാന്‍ താലിബാന് ഭരിക്കുന്ന വിദ്യാഭ്യാസ മന്ത്രാലയം സ്കൂള്‍ പ്രിന്‍സിപ്പല്‍മാരോടും അധ്യാപകരോടും നിര്‍ദ്ദേശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: