Categories: Kerala

തിരുവനന്തപുരത്തിന്റെ പേര് ‘അനന്തപുരി’ എന്നു മാറ്റണം: ശശി തരൂര്‍

Published by

തിരുവനന്തപുരം: എന്ന് ഉച്ചരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാല്‍ തിരുവനന്തപുരത്തിന്റ പേര് അനന്തപുരി എന്ന് മാറ്റണമെന്ന് ശശി തരൂര്‍. ലോകകപ്പിന് മുന്നോടിയായി എത്തിയദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ തിരുവനന്തപുരം എന്ന് ഉച്ചരിക്കാന്‍ പാടുപെടുന്ന വീഡിയോ പങ്കുവെച്ചാണ് തിരുവനന്തപുരം എം പിയുടെ ആവശ്യം.
കേരളത്തിലെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ വിശിഷ്ട അഭിനേതാക്കള്‍ പേരു കേട്ട് ഇടറുന്നത് കേട്ടിട്ടുണ്ടെന്നും അവരില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് തിരുവനന്തപുരം എന്ന് ഉച്ചരിക്കാന്‍ കഴിയുന്നതന്നും തരൂര്‍ പറഞ്ഞു. മലയാളികളല്ലാത്ത ഭാരതീയരുടെ കാര്യത്തിലും ഇത് സംഭവിക്കുന്നുണ്ട്. അനന്തപുരി എളുപ്പമായിരിക്കും. തരൂര്‍ പറഞ്ഞു.

തിരുവനന്തപുരം എന്നത് ഉച്ചരിക്കാന്‍ പ്രയാസമായതിനാല്‍ ബ്രിട്ടീഷുകാര്‍ ‘ട്രിവാന്‍ഡ്രം’ എന്ന് പേര് മാറ്റിയിരുന്നു. 1991 സര്‍ക്കാര്‍ ഉത്തരവിലൂടെ മാറ്റുംവരെ ട്രിവാന്‍ഡ്രം എന്ന് ഉപയോഗിച്ചു വന്നു. കേരളം എന്നതിന് ഇതുവരെ കേരള എന്നായിരുന്നു ഔദ്യോഗിക രേഖകളിലെ പേര് . അതും മാറ്റാന്‍ അടുത്തയിടെ തീരുമാനമായി.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേര് കെ കരുണാകരന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആക്കി മാറ്റണമെന്നും ശശി തരൂര്‍ പറഞ്ഞു. കെ കരുണാകരനാണു നെടുമ്പാശ്ശേരി വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കിയതെന്നും അദ്ദേഹത്തിന്റെ ശ്രമമില്ലാതെ ഒരിക്കലും നെടുമ്പാശ്ശേരി വിമാനത്താളം യാഥാര്‍ത്ഥ്യമാകില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by