കൊച്ചി: സംവിധായകന്‍ കെ.ജി. ജോര്‍ജ്ജിന് ഹിന്ദു ആചാരരീതിയില്‍ അന്ത്യോപചാരം. കഴിഞ്ഞ ദിവസം കെ.ജി. ജോര്‍ജ്ജിന്റെ ചിതാഭസ്മം മകള്‍ താര പെരിയാറില്‍ ഒഴുക്കുകയായിരുന്നു. ഹിന്ദുക്കളാണ് സാധാരണ ചിതാഭസ്മം നദിയില്‍ ഒഴുക്കുന്നത്.
പള്ളി സെമിത്തേരിയിലെ സംസ്കാരച്ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു. മരണാനന്തരം പള്ളി സെമിത്തേരിയിലെ സംസ്കാരച്ചടങ്ങുകള്‍ക്ക് കെ.ജി. ജോര്‍ജ്ജിന് താല്‍പര്യമുണ്ടായിരുന്നില്ല. ഇക്കാര്യം ഭാര്യ സല്‍മ ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇനി പെരിയാറിന്റെ ഓളങ്ങളിൽ…; കെജി ജോർജിന്റെ ചിതാഭസ്മം പെരിയാറിൽ ഒഴുക്കി മകൾ താര #KGGeorge #MalayalamCinema #Ashes pic.twitter.com/bdCsEr4zax
— Asianet News (@AsianetNewsML) October 1, 2023
രവിപുരത്ത് ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. അന്നേരം മതാചാരങ്ങള്‍ ഒഴിവാക്കി. പക്ഷെ പിന്നീട് ചിതാഭസ്മം മകള്‍ നദിയില്‍ നിമജ്ജനം ചെയ്തു. ഭാര്യ സല്‍മയും ചിതാഭസ്മം നദിയിലോ കടലിലോ നിമജ്ജനം ചെയ്യപ്പെടാനാണ് ആഗ്രിക്കുന്നത്.
കെ.ജി. ജോര്‍ജ്ജിന്റെ സ്വത്ത് കൈവശപ്പെടുത്തി അദ്ദേഹത്തെ വയോജനകേന്ദ്രത്തില്‍ തള്ളിയെന്ന് സമൂഹമാധ്യമങ്ങള്‍ ഭാര്യ സല്‍മയെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് സല്‍മ ജോര്‍ജ്ജ് വിശദീകരിച്ചു. ജോര്‍ജ്ജിന്റെ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും സിനിമയില്‍ നിന്നും അദ്ദേഹം പണമുണ്ടാക്കിയിരുന്നില്. പക്ഷാഘാതം ബാധിച്ചതിനാല്‍ തുടര്‍ചികിത്സയും മറ്റും ആവശ്യമായതിനാലാണ് സിഗ്നേച്ചര്‍ ഏജ്ഡ് കെയറിലേക്ക് മാറ്റിയതെന്നും സല്‍മ വിശദീകരിക്കുന്നു.
മകന്‍ ഗോവയിലാണ്. മകള്‍ താര ദോഹയിലും. ഒറ്റയ്‌ക്കു താമസിക്കാന്‍ കഴിയാത്തതിനാല്‍ ഗോവയില്‍ മകന്റെ അടുത്തേക്ക് പോയെന്നും അവിടെ നിന്നും എല്ലാ ആഴ്ചയിലുംഅദ്ദേഹത്തിന് ആവശ്യമായ ഭക്ഷണം അയച്ചുകൊടുക്കാന്‍ ഏര്‍പ്പാടു ചെയ്തിരുന്നെന്നും സല്‍മ വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: