ബെയ് ജിംഗ് : ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷ ചൈനയിലെ ഹങ്ഷൂവില്‍ എത്തി. 1990ല്‍ ബെയ്ജിംഗ് ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റായി ചൈനയില്‍ ഉണ്ടായിരുന്ന കാര്യം ഓര്‍മ്മിച്ചുകൊണ്ടാണ് ഉഷ ഹങ്ഷൂവിലേക്ക് പുറപ്പെടുന്നതിനെക്കുറിച്ചുള്ള പോസ്റ്റ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.
It was such a proud moment watching these two amazing players Ayhika and Sutirtha Mukherjee clinch the first ever table tennis medal in women's doubles for India at the Hangzhou Asian Games! They have scripted their names in history, inspiring many. Congratulations!#IndiaAtAG22 pic.twitter.com/tz8UnxFQo1
— P.T. USHA (@PTUshaOfficial) October 2, 2023
കഴിഞ്ഞ ദിവസം ഇന്ത്യ 15 മെഡലുകളാണ് ഒറ്റദിവസം കൊയ്തത്. ഈ മെഡല്‍ ജേതാക്കളുമായുള്ള ചിത്രങ്ങളും ഉഷ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.
ടേബിള്‍ ടെന്നീസില്‍ മെഡല്‍ നേടിയ സുതീര്‍ത്ഥ, ഐഹിക മുഖര്‍ജി എന്നിവരെ പ്രോത്സാഹിപ്പിക്കാന്‍ ഉഷ എത്തിയിരുന്നു. ഇവര്‍ രണ്ടു പേരും ചൈനീസ് താരങ്ങളെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്പിച്ചാണ് മെഡല്‍ ഉറപ്പിച്ചത്. വെങ്കലമാണ് നേടിയതെങ്കിലും ഇവരുടെ മെഡലിന്റെ പ്രാധാന്യമെന്തെന്ന് ഉഷ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. ഈ കുട്ടികള്‍ സ്ത്രീകളുടെ ടേബിള്‍ ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് മെഡല്‍ നേടിക്കൊടുത്ത് ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുകയാണെന്നാണ് ഉഷ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത്.
ഞായറാഴ്ചത്തെ കണക്കെടുപ്പില്‍, 13 സ്വര്‍ണ്ണവും 21 വെള്ളിയും 19 വെങ്കലവുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. ചൈനയ്ക്കും ജപ്പാനും തെക്കന്‍ കൊറിയയ്ക്കും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഗെയിംസിന്റെ ആരംഭദിനങ്ങളില്‍ ഉസ്ബെക്കിസ്ഥാനും തായ് ലാന്റും ഇന്ത്യയേക്കാള്‍ മുന്നിലായിരുന്നു.
.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: