മുംബൈ: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആകര്‍ഷകമായ ഒരു നിക്ഷേപപദ്ധതിയാണ് എസ് ബി ഐയുടെ പണം ഇരട്ടിയാക്കുന്ന പദ്ധതി. കാലാവധി കഴിയുമ്പോള്‍ നിക്ഷേപിച്ച പണം ഇരട്ടിയായി കൈയിൽ കിട്ടും എന്നതാണ് ഈ പദ്ധതിയുടെ മെച്ചം
സഹകരണബാങ്കുകളില്‍ വിശ്വസിച്ചേല്‍പ്പിക്കുന്ന നിക്ഷേപം മുതല്‍ പോലും തിരിച്ചുകിട്ടാതെ തകരുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഇതോടൊണ് എസ് ബിഐയുടെ നിക്ഷേപം ഇരട്ടിയായി തിരിച്ചുകിട്ടുന്ന പദ്ധതിയ്‌ക്ക് ഡിമാന്‍റ് കൂടിയത്. ഫിക്സഡ് ഡിപ്പോസിറ്റുകളെ കൂടുതൽ ആകർഷകമാക്കാനായി എസ് ബി ഐ അവതരിപ്പിച്ച ‘പണം ഇരട്ടിയാക്കാം’ എന്ന പ്രത്യേക പദ്ധതിയില്‍ ഒട്ടേറെപ്പേരാണ് രാജ്യത്ത് ആകൃഷ്ടരായത്. ഈ സ്കീമിൽ നിക്ഷേപിച്ചാൽ കാലാവധി കഴിയുമ്പോൾ നിക്ഷേപിച്ച പണം ഇരട്ടിയായി കൈയിൽ കിട്ടും എന്നതാണ് മെച്ചം.
മുതിർന്ന പൗരന്മാർക്ക് മാത്രമായാണ് സ്പെഷ്യൽ സ്കീം എസ് ബി ഐ അവതരിപ്പിച്ചത്. ഈ സ്കീമിൽ അംഗമാകാനുള്ള അവസാന തിയതി സെപ്തംബര്‍ 30ന് കഴിഞ്ഞെങ്കിലും ഈ നിക്ഷേപപദ്ധതി ഇനിയും നീട്ടാനാണ് സാധ്യത. ജൂൺ 30 ന് അവസാനിക്കേണ്ടിയിരുന്ന പദ്ധതിയാണ് സെപ്തംബര്‍ 30 വരെ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത്. ഈ പദ്ധതിക്ക് ആവശ്യക്കാരുടെ എണ്ണം ഇപ്പോഴും കൂടുതലാണ്.
കോവിഡ് കാലത്ത് തുടങ്ങിയ പദ്ധതി
കൊവിഡ് രൂക്ഷമായ കാലത്താണ് മുതിർന്ന പൗരൻമാർക്കായി എസ് ബി ഐ ഈ സ്പെഷ്യൽ സ്കീം അവതരിപ്പിച്ചത്. നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കാൻ കഴിയുന്ന സ്കീം ആണിത്. 10 വര്‍ഷം വരെ കാത്തിരുന്നാല്‍ നല്‍കിയ പണം ഇരട്ടിയായി തിരിച്ചുകിട്ടും. ഉയര്‍ന്ന പലിശനിരക്കാണ്. 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് മാത്രമേ ഈ പദ്ധതിയില്‍ ചേരാന്‍ കഴിയൂ. ഈ പദ്ധതിയില്‍ 7.50 ശതമാനമാണ് പലിശ നിരക്ക്. നെറ്റ് ബാങ്കിംഗ് വഴിയോ യോനോ ആപ്പ് വഴിയോ അതുമല്ലെങ്കിൽ ബ്രാഞ്ച് സന്ദർശിച്ചോ സ്കീമിൽ അംഗമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: