കോട്ടയം : റബ്ബര്‍ബോര്‍ഡ് മെമ്പറായ കോത്തല പാടത്തുമാപ്പിള കുടുംബാംഗം തറക്കുന്നേല്‍ ടി പി ജോര്‍ജ്കുട്ടി (63) അന്തരിച്ചു സംസ്കാരം നാളെ 3:00 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കോത്തല സെഹിയോന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍.
ചങ്ങനാശ്ശേരിയില്‍ ബുക്ക് വേവ് എന്ന പുസ്തകശാല നടത്തിയിരുന്നു. പിന്നീട് മലയാള മനോരമയില്‍ ജോലിനോക്കി.
നാഷണല്‍ റീഡിങ് റൂം സെക്രട്ടറി,കോത്തല റബ്ബര്‍ പ്രൊഡ്യുസേഴവ്സ് സൊസൈറ്റി പ്രസിഡന്റ്, കെ എസ് എസ് മെമ്പര്‍, കോത്തല സെഹിയോന്‍ ഓര്‍ത്തഡോക്സ് പള്ളി സെക്രട്ടറി, സണ്‍ഡേ സ്കൂള്‍ അധ്യാപകന്, പ്രാര്‍ത്ഥനയോഗം സെക്രട്ടറി,യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അടുത്തയിടെ ബിജെപിയില്‍ ചേര്‍ന്ന ജോര്‍ജ്ജ് കുട്ടി പാര്‍ട്ടിയും മത മേലധ്യക്ഷന്മാരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്കായി സജീവമായി പ്രവര്‍ത്തിച്ചു
ഭാര്യ: മീനടം തോണിപ്പുരക്കല്‍ ആഷ ജോര്‍ജ്,
മക്കള്‍ ജിയാഷ് ജി ഫിലിപ്പോസ് , സോനാ സൂസന് ( ഐസര്‍ തിരുവനന്തപുരം )
പ്രതികരിക്കാൻ ഇവിടെ എഴുതുക: