കൊല്ലം: പാതയോരം കൈയേറി കോടിയേരിക്ക് രക്തസാക്ഷി മണ്ഡപവും കൊടിമരവും. കൊല്ലം പള്ളിത്തോട്ടത്താണ് അനധികൃതമായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ മണ്ഡപവും കൊടിമരവും സ്ഥാപിച്ചത്.
പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച രാഷ്‌ട്രീയ പാര്‍ട്ടിയുടെ കൊടിമരങ്ങളും രക്തസാക്ഷി മണ്ഡപങ്ങളും നീക്കംചെയ്യണം എന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കേയാണ് പുതിയതായി ഇവസ്ഥാപിച്ചത്. ഹൈക്കോടതിഉത്തരവിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി പൊതുഇടങ്ങളിലുള്ള കൊടിമരങ്ങളും രക്തസാക്ഷി മണ്ഡപങ്ങളും സ്തൂപങ്ങളും നീക്കം ചെയ്യണം എന്ന് എല്ലാരാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇത് ലംഘിച്ചാണ് ഇപ്പോള്‍കോര്‍പ്പറേഷന്‍ ഭരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി രക്തസാക്ഷിമണ്ഡപം സ്ഥാപിച്ചിരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ്ഈ കൈയേറ്റം. ബീച്ചില്‍ ഏറ്റവും തിരക്കേറിയ സ്ഥലത്ത് നടപ്പാതയും റോഡും കൈയേറിയാണ് നിര്‍മ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: