ലഷ്കര്‍ ഇ തൊയിബ നേതാവ് കൊല്ലപ്പെട്ടു:
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ പാക് ഭീകരസംഘടനയായ ലഷ്കര്‍ ഇ തൊയിബ തലവന്‍ ഹഫീസ് സെയ്ദിന്റെ മകന് പിന്നാലെ അടുത്ത അനുയായിയേയും അജ്ഞാതര്‍ വധിച്ചു. ഹാഫിസ് സയീദിന്റെ ഏറ്റവുമടുത്തയാളായ മുഫ്തി ഖൈസര്‍ ഫാറൂഖാണ് കൊല്ലപ്പട്ടത്. അജ്ഞാതരായ ഒരുസംഘം ആളുകള്‍ കറാച്ചിയില്‍വെച്ച് ഖൈസര്‍ ഫാറൂഖിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
സമാനാബാദിലെ ആരാധനാലയത്തിന് സമീപം മുപ്പതുകാരനായ ഖൈസര്‍ ഫാറൂഖ് അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് മരിച്ചതായി ഡോണ്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ശരീരത്തിന്റെ പിന്‍ഭാഗത്ത് വെടിയേറ്റ ഖൈസര്‍ ഫാറൂഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.
പാക്ക് രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ സാധ്യതയുള്ളതാണ് ഫാറൂഖി ഖൈസറിന്റെ വധം. ഫാറൂഖിനൊപ്പം വെടിയേറ്റ വിദ്യാര്‍ഥിയായ ഫാറൂഖ് ഷക്കീറിന്റെ (10) നില ഗുരുതരമായി തുടരുന്നു
ഹഫീസ് സെയ്ദിന്റെ മകന് ഇബ്രാഹിം ഹഫീസ് കമാലുദിന്‍ സെയ്ദിന്റെ ശരീരം മൃതദേഹം കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട നിലയില്‍ പെഷാവറിനടുത്ത് ജാബാവാലിയില്‍ കണ്ടെത്തിയത്. മൂന്നു ദിവസം മുമ്പാണ് കമാലുദിനെ ആയുധധാരികളായ ഒരുസംഘം തട്ടിക്കൊണ്ടുപോയത്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നേതൃത്വത്തില്‍ ഇയാളെ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍ നടക്കുകയായിരുന്നു.പാകിസ്ഥാന് മണ്ണില്‍ നടന്ന സംഭവം സൈന്യത്തെയും ഐഎസ്ഐയേയും ഞെട്ടിച്ചിരിക്കുകയാണ്.
Wanted terr0rist Qaiser Farooq is kiIIed by "unknown" people.
Watch the video to feel good & have a great sleep!!!! pic.twitter.com/do5UUtKgbT
— Mr Sinha (@MrSinha_) September 30, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: