പന്തളം: അയ്യപ്പസ്വാമിയുടെ പാദസ്പര്‍ശം കൊണ്ട് പുണ്യമായ പന്തളത്ത് നടന്ന യോഗക്ഷേമസഭ സംസ്ഥാന സമ്മേളനം സമാപിച്ചു. ഇല്ലാത്ത അയിത്തത്തിന്റെ പേരില്‍ അടിച്ചു താഴ്‌ത്തുന്ന സമകാലിക സംഭവങ്ങളോടുള്ള കടുത്ത പ്രതിഷേധവുമായാണ് സമ്മേളനം സമാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് ആയിരങ്ങളാണ് പങ്കെടുത്തത്.
ഇന്നലെ നടന്ന പൊതുസമ്മേളനം ഡെ. സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അദ്ധ്യക്ഷനായി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീലാ സന്തോഷ്, പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ, അഡ്വ. വേഴപ്പറമ്പ് ഈശാനന്‍ നമ്പുതിരിപ്പാട്, പ്രൊഫ. നീലമന വി.ആര്‍. നമ്പുതിരി, ഹരികുമാര്‍ ശര്‍മ്മ, ഡോ. പ്രദീപ് ജ്യോതി, പി. രംഗദാസ പ്രഭു, റ്റി.എന്‍. മുരളിധരന്‍, ബി. ഗിരിരാജന്‍, കരിമ്പുഴ രാമന്‍, എന്‍. സുരേഷ് മൂസത്, റ്റി.വി. നാരായണ ശര്‍മ്മ, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഹരികുമാര്‍ നമ്പുതിരി, കൊടുപ്പുന്ന കൃഷ്ണന്‍ പോറ്റി എന്നിവര്‍ പ്രസംഗിച്ചു. പഴയിടം മോഹനന്‍ നമ്പുതിരി, ഏദന്‍ ഗാര്‍ഡന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ സാജു ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
യോഗക്ഷേമസഭ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം പന്തളത്ത് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: