വിവരങ്ങള്‍ www.aaccc.gov.in- ല്‍
ആദ്യ അലോട്ട്മെന്റ് ഒക്ടോബര്‍ 5 ന്
6-13 വരെ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാം
ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മറ്റിയുടെ (എഎസിസിസി) ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ ആയുഷ് പിജി കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികളാരംഭിച്ചു. 2023-24 വര്‍ഷത്തെ എംഡി/എംഎസ് ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി കോഴ്സുകളിലേക്കാണ് അഡ്മിഷന്. കൗണ്‍സലിങ് രജിസ്ട്രേഷന്, ഫീസ് പേയ്മെന്റ്, ചോയിസ് ഫില്ലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകളും പ്രവേശന നടപടിക്രമങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും www.aaccc.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൗണ്‍സലിങ്ങില്‍ ഉള്‍പ്പെട്ട ഗവണ്മെന്റ്/എയിഡഡ് കോളേജുകളും കേന്ദ്ര/കല്‍പ്പിത സര്‍വ്വകലാശാലകളും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളും കോഴ്സുകളും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഗവണ്മെന്റ്/എയിഡഡ് സ്ഥാപനങ്ങളിലെ 15% ഓള് ഇന്ത്യാ ക്വാട്ട സീറ്റുകളിലും കേന്ദ്ര- കല്‍പ്പിത സര്‍വ്വകലാശാലകളിലെയും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളിലെയും മുഴുവന്‍ സീറ്റുകളിലും കൗണ്‍സലിങ്ങിലൂടെ പ്രവേശനം നേടാം.
ഓണ്‍ലൈന്‍ കൗണ്‍സലിങ്ങില്‍ മൂന്ന് റൗണ്ടുകള്‍ക്ക് പുറമെ സ്ട്രേ വേക്കന്‍സി റൗണ്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം റൗണ്ടില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് www.aaccc.admissions.nic.in ല്‍ ഒക്ടോബര്‍ രണ്ടിന് 2 മണിവരെ നടത്താം. 5 മണിവരെ ഫീസ് അടയ്ക്കാം. ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികളും രാത്രി 11.55 നകം പൂര്‍ത്തിയാക്കണം. ആദ്യ സീറ്റ് അലോട്ട്മെന്റ് ഒക്ടോബര്‍ 5 ന്. ഒക്ടോബര്‍ 6-13 വരെ റിപ്പോര്‍ട്ട് ചെയ്ത് വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവേശനം നേടാം.
രണ്ടാം റൗണ്ടിലേക്കുള്ള രജിസ്ട്രേഷന്, ഫീസ് പേയ്മെന്റ് ഒക്ടോബര്‍ 19-24 വരെ. ചോയിസ് ഫില്ലിങ്, ലോക്കിങ് 20-24 വരെ. അലോട്ട്മെന്റ് 27 ന്. റിപ്പോര്‍ട്ടിങ് 28 മുതല്‍ നവംബര്‍ 6 വരെ. ഷെഡ്യൂളുകളിലെ സമയക്രമം പാലിക്കണം.
മൂന്നാം റൗണ്ട് കൗണ്സലിങ്ങിലേക്കുള്ള രജിസ്ട്രേഷന്, ഫീസ് പേയ്മെന്റ് നവംബര്‍ 9-13 വരെ. ചോയിസ് ഫില്ലിങ്, ലോക്കിങ് 10-13 വരെ. അലോട്ട്മെന്റ് 16 ന്. റിപ്പോര്‍ട്ടിങ് 17-24 വരെ.
സ്ട്രേ വേക്കന്‍സി റൗണ്ടിലേക്കുള്ള ഒഴിവുള്ള സീറ്റുകള്‍ നവംബര്‍ 29 വൈകിട്ട് 5 മണിക്ക് േശഷം പ്രസിദ്ധപ്പെടുത്തും. താല്പര്യമുള്ളവര് നവംബര്‍ 30 നും ഡിസംബര്‍ 3 നും മധ്യേ ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ പൂര്‍ത്തിയാക്കണം. അലോട്ട്മെന്റ് ഡിസംബര്‍ 6 ന്. 7-13 വരെ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാം.
രജിസ്ട്രേഷന് ഫീസ് 2000 രൂപ, എസ്സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 1000 രൂപ. തിരികെ ലഭിക്കാവുന്ന സെക്യൂരിറ്റി ഫീസ് 10000 രൂപ. കല്പിത സര്‍വ്വകലാശാലകളിലേക്കുള്ള രജിസ്ട്രേഷന് ഫീസ് എല്ലാ വിഭാഗങ്ങള്‍ക്കും 5000 രൂപ. സെക്യൂരിറ്റി ഫീസ് 50,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: