ആലപ്പുഴ: ഹരിപ്പാട് വൻ വ്യാജമദ്യ വേട്ട. വീട് കേന്ദ്രീകരിച്ച് വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയളെ എക്സൈസ് സംഘം പിടികൂടി. എരിക്കാവ് സ്വദേശി സുധീന്ദ്ര ലാലിനെയാണ് അറസ്റ്റ് ചെയ്തത്. അര ലിറ്ററിന്റെ ആയിരത്തിലേറെ കുപ്പി വ്യാജമദ്യവും സ്ഥലത്ത് കണ്ടെടുത്തു. ബോട്ടിലിംഗ് യൂണിറ്റ് ഉൾപ്പെടെ സജ്ജീകരിച്ചിരുന്നു.
എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമ്മീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും സ്ഥലത്ത് നിന്ന് കണ്ടെടുത്തായാണ് വിവരം. എക്സൈസ് കമ്മീഷണറുടെ ഒപ്പുള്ള വ്യാജ മുദ്രകളും ലേബലുകളുമാണ് പിടിച്ചെടുത്തത്. മദ്യശാലകൾക്ക് അവധിയായതിനാൽ രഹസ്യമായി വിൽക്കുന്നതിനു വേണ്ടിയായിരുന്നു ഇത് ശേഖരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: