തൃശൂര്‍: തൃശൂര്‍ ജില്ലാ സഹകരണബാങ്കില്‍ നിന്നും വായ്പ കിട്ടാന്‍ സിപിഎം നേതാവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണന് മൂന്നര ലക്ഷം രൂപ വായ്പ നല്‍കിയെന്ന് വാടാനപ്പള്ളി സ്വദേശി വി.ബി. സജിലിന്.വാര്‍ത്താസമ്മേളനം നടത്തിയാണ് സജിലിന് ആരോപണം ഉന്നയിച്ചത്.
വായ്പയ്ക്കായി പി.സതീഷ്കുമാര്‍ എന്ന സതീശന് വെളപ്പായയ്ക്ക് 30 ലക്ഷവും കമ്മീഷനായി നല്കി. ഷൊര്‍ണ്ണൂര്‍ റോഡിലെ പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് എം.കെ. കണ്ണനെ കണ്ടതെന്നും സജിലിന് ആരോപിച്ചു.
യൂക്കോ ബാങ്കില്‍ തനിക്കുണ്ടായിരുന്ന 17 ലക്ഷത്തിന്റെ ബാധ്യത തീര്‍ക്കാന്‍ 70 ലക്ഷം രൂപയുടെ വായ്പ അനുവദിക്കാമെന്ന് കണ്ണന് വാഗ്ദാനം ചെയ്തിരുന്നു. ഈ ഇടപാടില്‍ ജിജോര്‍ ആണ് ഇടനിലക്കാരനായി നിന്നതെന്നും വായ്പ അംഗീകരിച്ചെന്നും അതില്‍ സതീശന് 30 ലക്ഷം രൂപയും കണ്ണന് മൂന്നര ലക്ഷം രൂപയും നല്‍കിയെന്നും സജിലിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: