ന്യൂദല്‍ഹി: സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ന്യൂദല്‍ഹി സഫ്ദര്‍ജംഗ് റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ശുചീകരണ യജ്ഞത്തിന് കേന്ദ്ര നൈപുണ്യവികസന, സംരംഭകത്വ, ഇലക്ട്രോണിക്‌സ് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നേതൃത്വം നല്‍കി. മന്ത്രിയും സംഘാംഗങ്ങളും റെയില്‍വേ സ്‌റ്റേഷനും ട്രാക്കുകളും പരിസര പ്രദേശങ്ങളും ശുചീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവന ചെയ്യുന്ന മാലിന്യമുക്ത ഭാരതം എന്ന ദൗത്യം യാഥാര്‍ത്ഥ്യമാക്കുന്നതിന് തങ്ങളാലാവുന്ന തരത്തില്‍ പങ്കാളികളാകേണ്ടത് രാജ്യത്തെ ഓരോ പൗരന്റേയും കടമയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നാടിന്റെ കേവല ഭംഗിയും ചാരുതയും മാത്രമല്ല, മറിച്ച് ശുചിത്വം എന്ന സങ്കല്‍പ്പത്തോടുള്ള ജനങ്ങളുടെ സമീപനം തന്നെ തിരുത്തിക്കുറിക്കുകയാണ് സ്വച്ഛ് ഭാരത് അഭിയാന്‍ ലക്ഷ്യമിടുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ ഓര്‍മ്മിപ്പിച്ചു.
നൈപുണ്യവികസനസംരംഭക വകുപ്പ് സെക്രട്ടറി അതുല്‍ കുമാര്‍ തിവാരി, റെയില്‍വേ ജീവനക്കാര്‍, റസിഡന്റ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍, വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു.
(ചിത്രം : സ്വച്ഛ ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ന്യൂ ഡല്‍ഹി സഫ്ദര്‍ജംഗ് റയില്‍വേ സ്‌റ്റേഷനില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ നേതൃത്വം നല്‍കുന്നു.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: