ന്യൂദല്‍ഹി: ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള ജനങ്ങളോട് ആഹ്വാനം ഏറ്റടുത്ത് നടപ്പിലാക്കി മുതിര്‍ന്ന് രാഷ്ട്രീയ നേതക്കളും മന്ത്രിമാരും. ‘സ്വച്ഛതാ ഹി സേവ’ കാമ്പയിന്റെ ഭാഗമായി തലസ്ഥാന നഗരിയിലുള്‍പ്പെടെ കേന്ദ്രമന്ത്രിമാര്‍ ശ്രമദാനദിനം നടപ്പിലാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുതല്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ വരെ നിരവധി കേന്ദ്ര മന്ത്രിമാരും എംപിമാരും രാജ്യത്തുടനീളമുള്ള ‘സ്വച്ഛത ഹി സേവ’ കാമ്പെയ്നിന് കീഴില്‍ ശുചിത്വ ഡ്രൈവ് പ്രോഗ്രാമില്‍ പങ്കെടുത്തു. ആഭ്യന്തര മന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രിയും അഹമ്മദാബാദ് നഗരത്തില്‍ നേതാക്കളോടൊപ്പം തെരുവുകള്‍ തൂത്തുവാരുന്ന ദൃശ്യങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിതാപൂരില്‍ നടന്ന ‘സ്വച്ഛതാ ഹി സേവ’ കാമ്പയിനില്‍ പങ്കെടുത്തു. യുപി ബിജെപി അധ്യക്ഷന്‍ ഭൂപേന്ദ്ര സിംഗ് ചൗധരിയും ‘മാലിന്യ വിമുക്ത ഇന്ത്യ,ക്ലീന്‍ ഇന്ത്യ’ ക്യാമ്പയ്നിന് കീഴില്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്രമന്ത്രി മീനാക്ഷി ലേഖി എന്നിവരും ദേശീയ തലസ്ഥാനത്ത് സ്വച്ഛത അഭിയാനില്‍ പങ്കെടുത്തിരുന്നു. ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പട്നയില്‍ ‘സ്വച്ഛത ഹി സേവ’ ക്യാമ്പയിന് കീഴില്‍ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു.
ഇതൊരു ദേശീയ പരിപാടിയാണ്. അഭിഭാഷകര്‍ ഉള്‍പ്പെടെ ക്യമ്പനിന്റെ ഭാഗമായി. ഞാന്‍ കാളിഘട്ട് പട്നയിലേ, ശുചിത്വ കാമ്പയിനില്‍ പങ്കെടുക്കുമെന്നും സ്വച്ഛ് ഭാരത് രാജ്യത്തിന് പ്രധാനമാണെന്നും കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. പ്രധാനമന്ത്രിയുടെ ‘ഏക് താരീഖ്, ഏക് ഘണ്ട, ഏക് സാഥ്’ (ഒരു തീയതി, ഒരു മണിക്കൂര്‍, ഒരുമിച്ച്) സംരംഭത്തിന് കീഴില്‍ ശുചീകരണ ശ്രമദാനത്തില്‍ കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനോപ്പം ജലവിഭവം, നദീ വികസനം, ഗംഗാ പുനരുജ്ജീവനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
#WATCH | Union Minister Anurag Thakur along with several people took a cleanliness pledge as part of the 'Swachhata Hi Seva' campaign in Hamirpur, Himachal Pradesh pic.twitter.com/8Da0a65mo4
— ANI (@ANI) October 1, 2023
ഒക്ടോബര്‍ ഒന്നിന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളമുള്ള ജനങ്ങളോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സ്വച്ഛ് ഭാരത് ഒരു കൂട്ടുത്തരവാദിത്തമാണെന്നും എല്ലാ ശ്രമങ്ങളും വിലമതിക്കുന്നുവെന്നും പറഞ്ഞു. മന് കി ബാത്തിന്റെ 105ാം എപ്പിസോഡിലൂടെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിങ്ങളുടെ തെരുവിലോ പരിസരത്തോ പാര്‍ക്കിലോ നദിയിലോ തടാകത്തിലോ മറ്റേതെങ്കിലും പൊതുസ്ഥലത്തോ നിങ്ങള്‍ക്ക് ഈ ശുചീകരണ യജ്ഞത്തില്‍ ചേരാം. ഗാന്ധി ജയന്തി ആഘോഷം അടയാളപ്പെടുത്തുന്നതിനുള്ള ഒരു മെഗാ ശുചീകരണ യജ്ഞമാണ് ‘ഏക് താരീഖ്, ഏക് ഘന്ത, ഏക് സാത്ത്’ ക്യാമ്പയിന്. എല്ലാ നഗരങ്ങളും ഗ്രാമപഞ്ചായത്തുകളും സിവില്‍ ഏവിയേഷന്‍, റെയില്‍വേ, പൊതുസ്ഥാപനങ്ങള്‍ തുടങ്ങി സര്‍ക്കാരിന്റെ എല്ലാ മേഖലകളും പൗരന്മാരുടെ നേതൃത്വത്തില്‍ ശുചീകരണ പരിപാടികള്‍ക്ക് സൗകര്യമൊരുക്കുമെന്നും അദേഹം ട്വീറ്റ് ചെയ്തു.
#WATCH | Madhya Pradesh: Civil Aviation Minister Jyotiraditya Scindia participates in the 'Swachhata Hi Seva' campaign in Gwalior. pic.twitter.com/kThyrEduRU
— ANI (@ANI) October 1, 2023
വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംഘടനകളെ സഹായിക്കുന്നതിന് പ്രത്യേക പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്വച്ഛത അംബാസഡര്‍മാരായി ഈ ജനകീയ പ്രസ്ഥാനത്തില്‍ ചേരാന്‍ സ്വാധീനിക്കുന്നവരെയും പൗരന്മാരെയും ഈ പോര്‍ട്ടല്‍ ക്ഷണിക്കും. ആളുകള്‍ക്ക് അവരുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നതിന് ചിത്രങ്ങളില്‍ ക്ലിക്കുചെയ്യാനും പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാനും കഴിയും.
#WATCH | Goa Chief Minister Pramod Sawant participates in the 'Swachhata Hi Seva' campaign in Sanquelim. pic.twitter.com/eTWZ65Ne3W
— ANI (@ANI) October 1, 2023
2014 ഒക്ടോബര്‍ രണ്ടിന് സ്വച്ഛ് ഭാരത് മിഷന് ആരംഭിച്ചത്. രാജ്യത്തെ തുറസ്സായ മലമൂത്രവിസര്‍ജ്ജന രഹിതവും സാര്‍വത്രിക ശുചിത്വ പരിരക്ഷയും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് തുടങ്ങിയത്. 2021ല്‍ പ്രധാനമന്ത്രി മോദി എല്ലാ ഇന്ത്യന്‍ നഗരങ്ങളെയും ‘മാലിന്യ രഹിത’വും ‘ജലസുരക്ഷയും’ ആക്കുന്നതിനായി സ്വച്ഛ് ഭാരത് മിഷന് അര്‍ബന്‍ 2.0 ആരംഭിച്ചു.
#WATCH | Jammu and Kashmir Lt Governor Manoj Sinha flags off 'Dal Lake' cleaning drive as part of 'Swachhata hi Seva' campaign in Srinagar pic.twitter.com/vI2PO4poSM
— ANI (@ANI) October 1, 2023
ശുചിത്വ കാമ്പെയ്നില്‍ പങ്കാളികളാകാന്‍ രാജ്യത്തുടനീളമുള്ള ജനങ്ങളെ ഉദ്ബോധിപ്പിച്ച പ്രധാനമന്ത്രി, മഹാത്മാഗാന്ധിയുടെ സ്വപ്നമായ ശുചിത്വ ഇന്ത്യ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പായിരിക്കുമെന്ന് കാമ്പയിന് മുന്നോട്ട് കൊണ്ടുപോകുമെന്ന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: