കാലിപ്സോ പേടകം ശാസ്ത്രദൗത്യങ്ങൾ അവസാനിപ്പിച്ചുവെന്നറിയിച്ച് നാസ. 17 വർഷത്തെ ദൗത്യത്തിന് ശേഷം കാലിപ്സോ സേവനം അവസാനിപ്പിച്ചത്. കാലാവസ്ഥാ, വായുവിന്റെ ഗുണനിലവാരം തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പഠനം നടത്താൻ സഹായിച്ചിരുന്ന നാസയുടെ ഉപഗ്രഹമായിരുന്നു കാലിപ്സോ. പേടകം ഓഗസ്റ്റ് ഒന്ന് മുതൽ പ്രവർത്തനം അവസാനിപ്പിച്ചുവെന്ന് നാസ വ്യക്തമാക്കി.
17 വർഷത്തെ ദൗത്യത്തിൽ ആയിരക്കണക്കിന് റിപ്പോർട്ടുകളാണ് പേടകം സമർപ്പിച്ചത്. നാസയുടെയും ഫ്രാൻസിന്റെ സിഎൻഇഎസും സംയുക്തമായാണ് പേടകം വിക്ഷേപിച്ചത്. ഉപഗ്രഹത്തിലെ ലിഡാർ-റഡാർ ഉപകരണങ്ങളാണ് വിവരങ്ങൾ ശേഖരിച്ചിരുന്നത്. 2003 ഏപ്രിൽ 28-നാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: