Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കേരളത്തിന്റെ ധനമന്ത്രിയുടെ സഹോദരന്‍ ധനലക്ഷ്മി ബാങ്കിന്റെ തലപ്പത്തേക്ക്; ആരോപണങ്ങളുടെ കരിനിഴലില്‍ നിന്നും ബാങ്കുണരുമോ?

തൃശൂരിലെ ധനലക്ഷ്മി ബാങ്കിന് ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം പുതിയ ചെയര്‍മാനെ കിട്ടിയിരിക്കുന്നു. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ സഹോദരന്‍ കെ.എന്‍. മധുസൂദനനാണ് (കലഞ്ഞൂര്‍ മധു) ബാങ്കിന്റെ പുതിയ ചെയര്‍മാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2023, 11:33 pm IST
in Business

തിരുവനന്തപുരം: തൃശൂരിലെ ധനലക്ഷ്മി ബാങ്കിന് ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം പുതിയ ചെയര്‍മാനെ കിട്ടിയിരിക്കുന്നു. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ സഹോദരന്‍ കെ.എന്‍. മധുസൂദനനാണ് (കലഞ്ഞൂര്‍ മധു) ബാങ്കിന്റെ പുതിയ ചെയര്‍മാന്‍.

മധുവിന്റെ നിയമനത്തിന് കഴിഞ്ഞ ദിവസമാണഅ റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കിയത്.നിലവില്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായ കെ.എന്‍. മധുസൂദനനെ മൂന്ന് വര്‍ഷക്കാലാവധിയിലാണ് ഇടക്കാല ചെയര്‍മാനായി നിയമിതനായിരിക്കുന്നത്. മധുവിനെ ചെയര്‍മാനായി നിയമിച്ച വാര്‍ത്ത പുറത്തുവന്നയുടന്‍ ഓഹരി വിപണിയില്‍ ധനലക്ഷ്മി ബാങ്കിന്റെ ഓഹരിവില ഉയര്‍ന്നു.

1927ല്‍ 11000 രൂപ മൂലധനവും ഏഴ് ജീവനക്കാരുമായി തൃശൂരി‍ല്‍ ആരംഭിച്ച ചെറിയ ഒരു ധനകാര്യസ്ഥാപനമാണ് ഇന്ന് ഇന്ത്യയില്‍ 255 ശാഖകളുള്ള വന്‍ വൃക്ഷമായി പടര്‍ന്ന് പന്തലിച്ച ധനലക്ഷ്മി ബാങ്ക്.

കല്യാണസുന്ദരം പൊട്ടിച്ച വെടി

കഴിഞ്ഞ ഒരു വര്‍ഷമായി ധനലക്ഷ്മി ബാങ്ക് ഓഹരി കുതിക്കുകയാണ്. ക‍ൃത്യമായി ഒരു വര്‍ഷത്തെ കണക്കെടുത്താന്‍ ബാങ്കിന്റെ ഓഹരികള്‍ വാങ്ങിയവര്‍ക്ക് ലഭിച്ച ലാഭം 140 ശതമാനമാണ്. ഒരു വര്‍ഷം വെറും 12 രൂപയായിരുന്ന ബാങ്കിന്റെ ഓഹരി ഇന്ന് 29 രൂപ 20 പൈസയാണ്. ഏകദേശം 17 രൂപയുടെ കുതിപ്പ്. ‍

അതേ സമയം മറ്റൊരു ഭാഗത്ത് സ്വതന്ത്ര ഡയറക്ടര്‍ കല്യാണസുന്ദരം നടത്തിയ ആരോപണങ്ങളുടെ കരിനിഴല്‍ വിട്ടൊഴിഞ്ഞിട്ടില്ല. ബാങ്ക് മാനേജ്‌മെന്‍റിന്റെയും എംഡിയും സിഇഒയുമായ ശിവൻ ജെകെയുടെ അനാശാസ്യവും ക്രമക്കേടും ആരോപിച്ചാണ് ധനലക്ഷ്മി ബാങ്കിന്റെ ബോർഡിൽ നിന്ന് സ്വതന്ത്ര ഡയറക്ടർ ശ്രീധർ കല്യാണസുന്ദരം രാജിവച്ചത്.

പക്ഷെ അദ്ദേഹം ഉയര്‍ത്തിയ ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അവ ഗുരുതരവുമാണ്. 2022 ഡിസംബറിൽ നിയമിതനായ ധനലക്ഷ്മി ബാങ്കിന്റെ ബോർഡിന് അയച്ച കത്തിൽ , നിരവധി വിഷയങ്ങളിൽ അദ്ദേഹം ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്.

നിഷ്‌ക്രിയ ആസ്തി ഇല്ലാത്ത സന്ദർഭങ്ങളിൽ പോലും ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (ഒടിഎസ്) ഉപയോഗിക്കുന്നുവെന്നതാണ് ഒരു ഗുരുതര ആരോപണം. കൊൽക്കത്തയിലെ ജലാൻ ഹോട്ടൽസിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉപയോഗിച്ച് സഹായം നല്‍കി എന്ന ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിരവധി വിസിൽ ബ്ലോവർ പരാതികളിൽ (പരാതി ഉന്നയിച്ച ആള്‍ മറഞ്ഞിരുന്ന് കമ്പനിയ്‌ക്കുള്ളിലെ ആരോപണങ്ങള്‍ പുറത്തുപറയുക. ആ സ്ഥാപനത്തിന്റെ നല്ല ഭാവി ആലോചിച്ചാണ് ഈ നടപടി) ധനലക്ഷ്മി ബാങ്ക് മാനേജ്‌മെന്‍റ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കല്യാണസുന്ദരം ആരോപിക്കുന്നു.

മധുവിന്റെ ബിസിനസ് നൈപുണ്യവും യൂസഫലിയുടെ ബാങ്ക് നിക്ഷേപവും

കേരളത്തിന്റെ ഏറ്റവും വലിയ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ ചെയര്‍മാന്‍ പദവി കയ്യാളുമ്പോള്‍ കല്യാണസുന്ദരത്തിന്റെ പരാതികളുടെ വാസ്തവം കണ്ടെത്താന്‍ കലഞ്ഞൂര്‍ മധു ശ്രമിക്കുമെന്ന് കരുതുന്നു. മധുവിനെചുറ്റിപ്പറ്റിയുള്ള ആശങ്കകളും ചിലര്‍ ബാങ്കിന്റെ ഭാവിയുമായി തുലനം ചെയ്ത് നോക്കുന്നുണ്ട്. കാരണം അദ്ദേഹം കേരളത്തില്‍ ക്വാറി രാജാവായി അറിയപ്പെടുന്ന വ്യക്തിയാണ്. ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍, കരിങ്കല്‍ ക്വാറി, ഗ്രാനൈറ്റ് കമ്പനി, മൈനിംഗ് ബിസിനസ്, പ്ലാന്‍റേഷന്‍ തുടങ്ങി ഒട്ടേറെ ബിസിനസുകളില്‍ വ്യാപൃതനായ ഇദ്ദേഹത്തിന്റെ ബിസിനസിന്റെ മര്‍മ്മമറിയാമെന്നത് ധനലക്ഷ്മി ബാങ്കിന് ഉപകാരപ്രദമായേക്കാം. യുസഫലി ഉള്‍പ്പെടെയുള്ള വന്‍കിട ബിസിനസുകാര്‍ ബാങ്കിന്റെ ഓഹരികളില്‍ പങ്കാളിയാണ്. ധനലക്ഷ്മി ബാങ്കിന്റെ ഏകദേശം 4.99 ശതമാനം യൂസഫലിയുടെ കൈകളിലാണ്. ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിലും യൂസഫലിയ്‌ക്ക് 4.47 ശതമാനം ഓഹരിയുണ്ട്. സ്വന്തമായി ഒരു ബാങ്ക് കൈവശം വേണമെന്ന് ഏറെ നാളായി ആഗ്രഹിയ്‌ക്കുന്ന യൂസഫലി ഭാവിയില്‍ ബാങ്കിലെ ഓഹരിനിക്ഷേപം ഉയര്‍ത്തിക്കൂടെന്നില്ല. ശക്തരായ നിക്ഷേപകര്‍ പിന്നിലുള്ളത് ബാങ്കിന് നല്ലതുമാണ്.

അതേ സമയം സിപിഎമ്മുമായുള്ള മധുവിന്റെ ബന്ധം കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള സഹകരണബാങ്കുകളുടെ സാമ്പത്തിക തിരിമറിയുടെ പശ്ചാത്തലത്തില്‍ പലരും ആശങ്കയോടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

 

Tags: Dhanalaxmi BankcpimKaruvannur BankMadhuK.N. BalagopalKaruvannur Bank fraudKalanjoor MadhuFinance Minister Balagopal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

Kerala

13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു

സിപിഎം യുവനേതാവ് ആര്‍ഷോ (ഇടത്ത്) സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട പി.കെ. ശശി (നടുവില്‍) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

“എറണാകുളത്ത് നിന്ന് വന്ന ഒരുത്തനുണ്ട്…ഫുള്‍ കഞ്ചാവടിയ്‌ക്കും…”- പി.കെ. ശശി ആര്‍ഷോയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ പങ്കുവെച്ച് യുവരാജ് ഗോകുല്‍

News

കള്ളുകുടിപ്പാർട്ടിയിൽ സിപിഎം സെക്രട്ടറിയെ നിശ്ചയിക്കുന്നു; സ്പിരിറ്റ് കേസിൽ പ്രതി പാർട്ടിയുടെ തലപ്പത്ത്, തുറന്നു പറഞ്ഞ് പി.കെ. ശശി

Kerala

മോദിയെ കിടപ്പുമുറിയിൽ നിന്ന് പിടിച്ചു കൊണ്ടു പോയാല്‍ സിപിഎം പ്രതിഷേധിക്കുമെന്ന് സ്വരാജ്, അത് നോക്കാന്‍ ഇവിടെ ആണ്‍കുട്ടികള്‍ ഉണ്ടെന്ന് മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.