തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യു നിയമനത്തിനായി കോഴ വാങ്ങിയെന്ന പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കന്റോണ്‍മെന്റ് പോലീസ്.
സെക്രട്ടേറിയറ്റ് അനക്സ് രണ്ടിന് മുന്നിലെ ദൃശ്യങ്ങളാണ് പരിശോധിച്ചത്. ഇതില്‍ ഹരിദാസും അദ്ദേഹത്തിന്റെ സുഹൃത്ത് ബാസിതും മാത്രമാണ് ഉള്ളത്.
ഏപ്രില്‍ 10 ന് സെക്രട്ടേറിയറ്റിന് പുറത്ത് വച്ചാണ് പണം കൈമാറിയതെന്നാണ് പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസ് നല്കിയ മൊഴി. ഇതനുസരിച്ചാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ഇതില്‍ ആരോഗ്യമന്ത്രിയലുടെ പേഴ്സണ്ല് സ്റ്റാഫ് അഖില്‍ മാത്യുവിനെ കണ്ടെത്തായിനായിട്ടില്ല. ഇനി സെക്രട്ടേറിയറ്റിന് ഉള്ളിലെ ദൃശ്യങ്ങള്‍ കൂടി ലഭിക്കാനുണ്ട്.
അതേസമയം ഇടനിലക്കാരനും സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറിയുമായ അഖില്‍ സജീവിനെ കേസില്‍ പ്രതിചേര്‍ക്കും. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നുമുള്ള അഖില്‍ മാത്യുവിന്റെ പരാതിയില്‍ ഹരിദാസന്റെ മൊഴി കന്റോണ്‍മെന്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. അഖില്‍ സജീവ് ഒളിവിലെന്നാണ് പോലീസ് പറയുന്നത്. മൊഴിയുടെ അടിസ്ഥാനത്തിലാണ് അഖില്‍ സജീവിനെതിരെ കേസെടുക്കുന്നത്.
അഖില്‍ സജീവുമായി ബന്ധമുള്ള കോഴിക്കോട് സ്വദേശി ലെനിനോട് മൊഴിയെടുക്കുന്നതിനായി ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അഖില്‍ സജീവ് പറഞ്ഞത് അനുസരിച്ച് തന്റെ മരുമകളുടെ നിയമനത്തിനായി ഏപ്രില്‍ 10ന് സെക്രട്ടേറിയറ്റിന് പുറത്തുവച്ച് അഖില്‍ മാത്യുവിനെ കണ്ടെന്നും ഒരു ലക്ഷം രൂപ നല്‍കിയെന്നുമാണ് ഹരിദാസന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: