Categories: Kerala

കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു

1996 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്

Published by

തിരുവനന്തപുരം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍(91) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം.

തിരുവനന്തപുരം ആറ്റിങ്ങല്‍ വീരളത്ത്മഠത്തില്‍ സുബ്ബരായന്‍ പോറ്റിയുടെയും കൃഷ്ണമ്മാളിന്റേയും മകനായി 1932 ജൂലൈ 9-നാണ് സുകുമാര്‍ ജനിച്ചത്. എസ്.സുകുമാരന്‍ പോറ്റിയെന്നാണ് യഥാര്‍ത്ഥ പേര്.

വഴുതക്കാട് പൊലീസ് ആസ്ഥാനത്ത് സിഐഡി വിഭാഗത്തില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി 1987ലാണ് വിരമിച്ചത്. കേരള കാര്‍ട്ടൂണ്‍ അക്കാദമി , നര്‍മകൈരളി എന്നിവയുടെ സ്ഥാപകനാണ്. വായില്‍ വന്നത് കോതയ്‌ക്ക് പാട്ട് എന്ന ഹാസ്യ കവിതാ സമാഹാരത്തിന് 1996 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

കവിത, കഥ, നോവല്‍, നാടകം ഉള്‍പ്പെടെ അന്‍പതില്‍പ്പരം പുസ്തകങ്ങളുടെ കര്‍ത്താവാണ്. 2019 -ല്‍ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് താമസം മാറി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by