കോട്ടയം: വാകത്താനത്ത് അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പാലത്തിൽ തൂങ്ങിമരിച്ച നിലയില്‍. പനച്ചിക്കാട് സ്വദേശി ബിജുവാണ് മരിച്ചത്. 2022-ല്‍ അമ്മ സതിയെ കൊന്ന കേസില്‍ ജയിലിലായ ബിജു അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
ശനിയാഴ്ച ഉച്ചയോടെ വാകത്താനം പള്ളിക്ക് സമീപം ഉദിക്കല്‍ പാലത്തിലാണ് മൃതദേഹം കണ്ടത്. ഓട്ടോയില്‍ കയര്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട ശേഷം പാലത്തില്‍ നിന്ന് ചാടുകയായിരുന്നുവെന്നാണ് കരുതുന്നത്. അമ്മയെ നെഞ്ചിലും മുഖത്തും ചവിട്ടിയാണ് ഇയാൾ കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: