Categories: IndiaSports

ഏഷ്യൻ ഗെയിംസ്: 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയ്‌ക്ക് വെള്ളി, മെഡൽ പ്രതീക്ഷകൾ ഉയർത്തി മലയാളി താരങ്ങൾ ഫൈനലിൽ

സരബ്‌ജോത് സിങ്, ദിവ്യ സുബ്ബരാജു സഖ്യമാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ഈയിനത്തില്‍ ചൈനയ്ക്കാണ് സ്വർണം.

Published by

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ഏഴാം ദിനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി മെഡലോടെ തുടക്കം. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിലാണ് ഭാരതത്തിന്റെ നേട്ടം. സരബ്‌ജോത് സിങ്, ദിവ്യ സുബ്ബരാജു സഖ്യമാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ഈയിനത്തില്‍ ചൈനയ്‌ക്കാണ് സ്വർണം.

ഭാരതത്തിന്റെ 14 പോയിന്‍റുകൾക്ക് ചൈന 16 പോയിന്‍റുമായി സ്വർണം ഉറപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ നടത്തിയ മുന്നേറ്റം തുടരാനാവാതിരുന്നതാണ് ചൈനയുടെ പോയിന്‍റ് ഉയർച്ചയ്‌ക്ക് കാരണമായത്. ഷൂട്ടിങ്ങിൽ നിന്ന് ഭാരതം സ്വന്തമാക്കുന്ന 19-ാം മെഡലാണിത്. നിലവില്‍ എട്ട് സ്വര്‍ണവും 13 വെള്ളിയും 13 വെങ്കലവുമടക്കം 34 മെഡലുകളുമായി ഭാരതം നാലാം സ്ഥാനത്താണ്.

മെഡൽ പ്രതീക്ഷകൾ ഉയർത്തി മലയാളി താരങ്ങളായ മുരളി ശ്രീശങ്കറും ജിൻസൺ ജോൺസണും ഫൈനലിന് യോഗ്യത നേടി. പുരുഷന്മാരുടെ ലോങ് ജമ്പിലാണ് മലയാളി താരം മുരളീ ശ്രീശങ്കർ ഫൈനലിൽ കടന്നത്. 1500 മീറ്റർ ഓട്ടമത്സരത്തിൽ ജിൻസൺ ജോൺസണും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ലോങ്ജമ്പിൽ ജെസ്വിൻ ആൽഡ്രിനും 1500 മീറ്ററിൽ അജയ് കുമാർ സരോജും ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by