മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗർഭിണിയ്ക്ക് ഗ്രൂപ്പ് മാറി രക്തം നൽകിയ സംഭവത്തിൽ യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. തൃശൂർ മെഡിക്കൽ കോളേജിലാണ് നിലവിൽ യുവതി ചികിത്സയിൽ കഴിയുന്നത്. മലപ്പുറം സ്വദേശിനി റുക്സാന അപകടനില തരണം ചെയ്തുവെന്നും കുഞ്ഞിന് മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നുമാണ് മെഡിക്കൽ കോളേജ് അറിയിച്ചത്.
പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ വ്യാഴാഴ്ചയാണ് സംഭവം. ഒ നെഗറ്റീവ് രക്തം നൽകേണ്ടതിന് പകരം ബി പോസിറ്റീവ് രക്തം നൽകുകയായിരുന്നു. യുവതിയ്ക്ക് രക്തക്കുറവുള്ളതിനാൽ രക്തം കയറ്റാൻ ഡോക്ടറിന്റെ നിർദ്ദേശം ഉണ്ടായിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും രക്തം കയറ്റി. വ്യാഴാഴ്ച രക്തം കയറ്റിയതാണ് മാറിപ്പോയത്.
പകുതി രക്തം കയറ്റിയപ്പോൾ യുവതിയ്ക്ക് വിറയൽ അനുഭപ്പെടുകയായിരുന്നു. ഡോക്ടർ എത്തിയ നടത്തിയ പരിശോധനയിലാണ് രക്തം മാറി നൽകിയ വിവരം മനസിലാകുന്നത്. തുടർന്ന് യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: