ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് ക്ഷേത്രങ്ങളില്‍ പൂജകള്‍ക്കായി സ്ത്രീകള്‍ എത്തുന്നു. മൂന്ന് യുവതികള്‍ ക്ഷേത്രപൂജകള്‍ സംബന്ധിച്ചുള്ള പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ഇവരെ പൂജാരിമാരായി തമിഴ്നാട് സര്‍ക്കാര്‍ നിയമിച്ചു.
ഒരു വര്‍ഷത്തെ പ്രായോഗിക പരിചയം കൂടി നേടേണ്ടതുണ്ട്. അത് കഴിഞ്ഞാല്‍ ഇവര്‍ വൈഷ്ണവക്ഷേത്രങ്ങളില്‍ സഹപൂജാരിമാരാകും.
ശ്രീരംഗത്തെ ശ്രീരംഗനാഥ ക്ഷേത്രത്തില്‍ നിന്നും അര്‍ച്ചക പരിശീലനം പൂര്‍ത്തിയാക്കി 34 പേര് പുറത്തിറങ്ങി. ഇക്കൂട്ടില്‍ മൂന്ന് സ്ത്രീകളും ഉണ്ട്. എസ്. രമ്യ, എല്‍. കൃഷ്ണവേണി, രഞ്ജിത എന്നിവരാണ് പൂജാരിമാരായി എത്തുന്നത്. ദേവസ്വം മന്ത്രി ശേഖര്‍ ബാബുവില്‍ നിന്നും ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: