Categories: Kerala

കരുവന്നൂര്‍ സഹകരണ ബാങ്കിലെ പ്രതിസന്ധി തീര്‍ക്കാന്‍ ശനിയാഴ്ച കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ചേരുമെന്ന് എം കെ കണ്ണന്‍

Published by

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ പ്രതിസന്ധി തീര്‍ക്കാന്‍ ശനിയാഴ്ച കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ചേരുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എം.കെ കണ്ണന്‍. കരുവന്നൂര്‍ ബാങ്കിലെ പ്രതിസന്ധി ഒഴിവാക്കാന്‍ 50 കോടി രൂപ അഡ്വാന്‍സ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

റിസര്‍വ് ബാങ്ക് അനുമതി ലഭിച്ചാല്‍ പ്രതിസന്ധി മറികടക്കാനാകുമെന്ന് കണ്ണന്‍ പറഞ്ഞു. ഇഡിയും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തനിക്ക് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ല. പാര്‍ട്ടി പിന്തുണ നല്‍കുന്നുണ്ടെന്നും എംകെ കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് ചോദ്യം ചെയ്യലിന് വിധേയനാകവെ കണ്ണന് വിറയലുണ്ടായെന്നും തുടര്‍ന്ന് അദ്ദേഹത്തെ പോകാന്‍ അനുവദിച്ചതായും ഇ ഡി അറിയിച്ച സാഹചര്യത്തിലാണ് കണ്ണന്റെ പ്രതികരണം.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by