വാഷിംഗ്ടണ്‍: വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ വാഷിംഗ്ടണില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി.ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് ശേഷം വിപുലമായ ചര്‍ച്ച നടന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റില്‍ ഡോ ജയശങ്കര്‍ പറഞ്ഞു.
ആഗോള സംഭവവികാസങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും പരസ്പരം പങ്കുവച്ചു. ഇന്ത്യ- യു എസ് 22 ാമത് യോഗത്തിന് മുന്നോടിയായുളള ആശയവിനിമയവും നടന്നു.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് ഡോ ജയശങ്കര്‍ വാഷിംഗ്ടണ്‍ സന്ദര്‍ശനം ആരംഭിച്ചത്. ഇന്ത്യ -യുഎസ് ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയെ കുറിച്ചും അത് മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും ചര്‍ച്ച ഉണ്ടായി
വാഷിംഗ്ടണ്‍ ഡിസിയിലെ ബുദ്ധിജീവികളുമായും ജയ്ശങ്കര് സംഭാഷണം നടത്തി. യുഎസ് വ്യാപാര പ്രതിനിധി കാതറിന് തായ്യുമായും കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: