തിരുവനന്തപുരം: 2023ലെ കേരള സര്‍ക്കാര്‍, ഭൂമി പതിച്ചുകൊടുക്കല്‍ ദേദഗതി ബില്‍ ഗവര്‍ണര്‍ ഒപ്പ് വയ്‌ക്കരുതെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മൂന്നാര്‍ മേഖലയിലെ ഭൂമിപ്രശ്‌നം ശാശ്വതമായി പരിഹരിക്കണമെന്നും ആവശ്യമെങ്കില്‍ കെട്ടിടനിര്‍മാണ നിരോധനം വരെ ആലോചിക്കാവുന്നതാണെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കിയിരുന്നു.
ഇത് മറികടക്കാനാണ് സപ്തംബര്‍ 14ന് കേരള നിയമസഭ ഐകകണ്‌ഠ്യേനെ ഭൂമി പതിച്ചു കൊടുക്കല്‍ ഭേദഗതിബില്‍ പാസ്സാക്കിയത്. ഒരു ഭേദഗതിപ്രകാരം 50 വര്‍ഷമായി ഹൈറേഞ്ച് മേഖലയില്‍ പട്ടയ/സര്‍ക്കാര്‍ ഭൂമികളില്‍ നിയമലംഘനം നടത്തി കെട്ടിപ്പൊക്കിയ നിര്‍മിതികളെ നിയമ വിധേയമാക്കാനുള്ള ചുമതല സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതായി വിചാരകേന്ദ്രം പ്രമേയത്തില്‍ പറയുന്നു.
മറ്റൊരു ഭേദഗതി പ്രകരം ഭൂമിയില്ലാത്തവര്‍ക്ക് കൃഷിക്കും വീട് വയ്‌ക്കുന്നതിനും വേണ്ടി മാത്രം നല്‍കിയ പട്ടയം വഴി ഹൈറേഞ്ചിലെ പരിസ്ഥിതി ദുര്‍ബല പട്ടയ ഭൂമിയില്‍ നിന്നും പാറ പൊട്ടിക്കാനും റിസോര്‍ട്ട് നിര്‍മ്മിക്കാനും ഇക്കോ ടൂറിസത്തിന് കോര്‍പ്പറേറ്റ് മാഫിയയ്‌ക്ക് വില്‍ക്കാനും പട്ടയ ഉടമയ്‌ക്ക് സാധിക്കും.
ഇത് ഹൈറേഞ്ച് ഭൂപ്രകൃതിയെയും വനം വന്യമൃഗ ആവാസവ്യവസ്ഥയെയും ഇക്കോളജിയെയും പശ്ചിമഘട്ടത്തെ തന്നെയും തകര്‍ക്കുന്ന തലത്തിലെത്തിക്കും. ഈ മേഖലയില്‍ മനുഷ്യ മൃഗ സംഘര്‍ഷം വര്‍ധിപ്പിക്കുകയും തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഭൂമി രൂപമാറ്റം വരുന്ന സ്ഥിതിയിലാകുകയും ചെയ്യും.
2007ല്‍ നിയമലംഘനത്തിന്റെ പേരില്‍ പൊളിച്ചു മാറ്റിയ കെട്ടിടങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ട അവസ്ഥയിലെത്തിക്കും. ഭരണ പ്രതിപക്ഷ കക്ഷികളുടെ വോട്ടുബാങ്ക് രാഷ്‌ട്രിയം ഇതില്‍ നിന്നും വ്യക്തമാണെന്നും വിചാരകേന്ദ്രം പ്രമേയം ആരോപിക്കുന്നു.
ഡോ. സി.എം. ജോയ് അവതരിപ്പിച്ച പ്രമേയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ഡോ.സി.വി. ജയമണി, വി. മഹേഷ്, ഡോ.കെ.എം. മധുസൂദനന്‍പിള്ള, കെ.വി. രാജശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: