ന്യൂദല്‍ഹി: കാന്‍സറിന് ഭാരതത്തില്‍ ലഭ്യമായ 90 മരുന്നുകളില്‍ 42 എണ്ണം കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ‘സഞ്ജീവനി: യുണൈറ്റഡ് എഗെന്‍സ്റ്റ് കാന്‍സര്‍’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയോട് സര്‍ക്കാരിന്റെ സമീപനം സമഗ്രമാണ്.
കാന്‍സര്‍ ആശുപത്രികളുടെയും മൂന്നാംഘട്ട പരിചരണ സൗകര്യങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. എംബിബിഎസും ബിരുദാനന്തര മെഡിക്കല്‍ സീറ്റുകളും കോളജുകളും വര്‍ധിപ്പിക്കുകയും മെഡിക്കല്‍ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു. ജനറിക് മരുന്നുകളില്‍ ലോകത്തിന്റെ ഫാര്‍മസിയാണ് ഭാരതമെന്നും അദ്ദേഹം പറഞ്ഞു. കാലത്തിനനുസരിച്ച് രോഗങ്ങളുടെ രീതി മാറുന്നു.
ഈ മേഖലയില്‍ സമഗ്രമായ സമീപനം ഉണ്ടാകേണ്ടത് പ്രധാനമാണ്. മാത്രമല്ല ആരോഗ്യം ഒരിക്കലും ഒരു രാഷ്ട്രീയ വിഷയമോ വാണിജ്യമോ ആകാന്‍ കഴിയില്ല, നമുക്ക് അത് സേവനമാണ്. 2014ല്‍ ആരോഗ്യ മേഖലയെ നമ്മള് വികസനവുമായി ലയിപ്പിച്ചു.
अगले 25 साल का कालखंड देश के हेल्थ सेक्टर के लिए बहुत ही अहम है।
अमृतकाल के इन वर्षों में हमे सबके प्रयास से हेल्थ सेक्टर को और भी मजबूत बनाना है। pic.twitter.com/4zDnutjbzf
— Dr Mansukh Mandaviya (@mansukhmandviya) September 28, 2023
കൂടുതല്‍ ഡിസ്പെന്‍സറികള്‍ തുറന്ന് ആരോഗ്യ സേവനങ്ങള്‍ എല്ലാവര്ക്കും ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പൊതുപങ്കാളിത്തം ആരോഗ്യ മാതൃകയില്‍ അവിഭാജ്യമാണെന്നും മാണ്ഡവ്യ പറഞ്ഞു.
കാന്‍സര്‍ പരിചരണത്തോടുള്ള സര്‍ക്കാരിന്റെ സമീപനം, ജില്ലാതല ആശുപത്രികളിലെ ആരോഗ്യ പരിശോധനകള്‍ക്ക് ഊന്നല്‍ നല്കല്, ദരിദ്രരായ രോഗികള്‍ക്ക് ഫീസ് ഇളവ് എന്നിവയെക്കുറിച്ചും മാണ്ഡവ്യ ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: