കോഴിക്കോട്: ജില്ലയിലെ നിപ ആശങ്ക വിട്ടൊഴിയുന്നു. വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേർ രോഗമുക്തരായി. ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരന്റെയും 25 വയസുകാരന്റെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇരുവരും ഇന്ന് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങും
നിപ ബാധിതരുടെ സമ്പർക്കപട്ടികയിൽ ഉണ്ടായിരുന്നവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയയോടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചിരുന്നു. ഹൈസെക്യൂരിറ്റി ആനിമൽ ഡിസീസിലേക്ക് അയച്ച് 42 സാമ്പിളുകളും നെഗറ്റീവ് ആണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: