തിരുവനന്തപുരം: സ്വച്ഛതാ പഖ് വാഡ 3.0 യുടെ ഭാഗമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മെഷന്‍ ബ്യൂറോയും സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനും ഇന്ത്യന്‍ തീരസംരക്ഷണ സേനയുമായി സഹികരിച്ച് കോവളം ലൈറ്റ് ഹൗസ് ബീച്ച് ശുചീകരണ പരിപാടി സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ 01 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടി നടന് വിവേക് ഗോപന് ഉദ്ഘാടനം ചെയ്യും. പിഐബി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുക്കും.
ഇന്ത്യന്‍ തീരസംരക്ഷണ സേന വിഴിഞ്ഞം സ്റ്റേഷന് കമാന്‍ഡര്‍ കമാന്‍ഡന്റ് ശ്രീകുമാര്‍, സി ബി സി തിരുവനന്തപുരം ജോയിന്റ് ഡയറക്ടര്‍ പാര്‍വ്വതി വി. തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. സ്വച്ഛതാ പഖ് വാഡയുടെ ഭാഗമായി തുടര്‍ന്ന് കടല്‍ത്തീര ശുചീകരണം മാലിന്യ ശേഖരണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: