മുംബയ് : ഇന്ന് അനന്ത ചതുര്ദശി. ഗണേശ വിഗ്രഹം ഭക്തര്‍ വെള്ളത്തില്‍ നിമജ്ജനം ചെയ്യുന്ന ഗണേശ വിസര്ജനത്തോടെയാണ് അനന്ത ചതുര്ദശി ഉത്സവം ആഘോഷിക്കുന്നത്. ഗണപതിയെ ആരാധിക്കുന്ന പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഗണേശോത്സവത്തിന്റെ സമാപനമാണ് ഈ ഉത്സവം. അവസാന ദിവസം പൂജകള്‍ നടത്തി വിഗ്രഹം നിമജ്ജനത്തിനായി അടുത്തുള്ള കുളത്തിലേക്കോ നദിയിലേക്കോ കടലിലേക്കോ കൊണ്ടുപോകുന്നു. ഉത്സവത്തോടനുബന്ധിച്ച് പൂജ, ആരതി, ഘോഷയാത്ര എന്നിവയുള്‍പ്പെടെ വിവിധ ചടങ്ങുകള്‍ നടക്കുന്നു.
മഹാരാഷ്ട്രയില്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍, വിവിധ പന്തലുകള്‍ എന്നിവിടങ്ങളില്‍ നിന്നും പൂജിച്ച ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നു. ഗണപതി ബപ്പയെ നിമജ്ജനം ചെയ്യുന്ന ചടങ്ങില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്.
ഗണപതി ബപ്പ മോര്യ മന്ത്രോച്ചാരണങ്ങള്‍ക്കിടയിലാണ് ഘോഷയാത്ര നടക്കുന്നത്. ഘോഷയാത്ര സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഭരണകൂടം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.പ്രശസ്ത നിമജ്ജന സ്ഥലങ്ങളായ ഗിര്‍ഗാവ് ചവ്പതി, ദാദര്‍, മുംബൈ ജുഹു, മലാഡിലെ മാര്‍വ് ബീച്ച് എന്നിവയെല്ലാം അലങ്കരിച്ചിട്ടുണ്ട്.
മുംബയ് നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണക്കൂടുതുല് കണക്കിലെടുത്ത് സബര്‍ബന്‍ റെയില്‍വേ പ്രത്യേക ലോക്കല്‍ ട്രെയിനുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: