ന്യൂദല്‍ഹി:കോൺഗ്രസ്സ്, ബിജെപി സർക്കാരുകൾ ക്ഷേമപദ്ധതികൾ വിതരണം ചെയ്യുന്നതിലെ വൈരുദ്ധ്യം തുറന്നു കാട്ടി കേന്ദ്ര ഇലക്ട്രോണിക്സ് ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എക്സ് പ്ലാറ്റഫോമിൽ ഇട്ട കുറിപ്പ് ഏറ്റെടുത്ത് സൈബർ ലോകം.
‘ബുധനാഴ്ച്ചച്ചിരി’യെന്ന പേരിലുള്ള മന്ത്രിയുടെ പ്രതിവാര കോളത്തിലാണ് കാർട്ടൂൺ പ്രത്യക്ഷപ്പെട്ടത്. സമകാലിക സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങൾ സരസമായി വിശകലനം ചെയ്യുന്ന പംക്തിയാണ് ‘ബുധനാഴ്ച്ചച്ചിരി’.
65 വർഷം നീണ്ട കോൺഗ്രസ്സ് ഭരണകാലത്തെ സർക്കാർ ക്ഷേമപദ്ധതികൾ ഏതാനും കുടുംബങ്ങൾ വീതിച്ചെടുത്തപ്പോൾ ഒൻപതു വർഷത്തിനിടയിൽ നരേന്ദ്ര മോദി സർക്കാർ ചോർച്ചയും ഇടനിലക്കാരെയും ഒഴിവാക്കുകയും ക്ഷേമപദ്ധതികളുടെ വിതരണത്തിൽ കൃത്യത ഉറപ്പുവരുത്തുകയും ചെയ്തുവെന്ന സന്ദേശമാണ് ഈയാഴ്ച്ചയിലെ ‘ബുധനാഴ്ച്ചച്ചിരി’ പറയുന്നത്.
100 രൂപ ഡൽഹിയിൽ നിന്ന് പോകുമ്പോൾ 15 രൂപ മാത്രമാണ് പാവപ്പെട്ട ഗുണഭോക്താക്കൾക്ക് കിട്ടിയിരുന്നതെന്ന് അന്നത്തെ പ്രധാന മന്ത്രി രാജീവ് ഗാന്ധി തന്നെ പറഞ്ഞിരുന്നുവെന്ന് നേരത്തെയും രാജീവ് ചന്ദ്രശേഖർ തന്റെ പല പ്രസംഗങ്ങളിലും ഓർമ്മപ്പെടുത്തിയിട്ടുള്ളതാണ്; എന്നിട്ട് അവർ തന്നെ ഗരീബി ഹഠാവോ എന്ന മുദ്രാവാക്യവും ഉയർത്തിയിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറയുന്നു.
പ്രസ്തുത കാർട്ടൂൺ പ്രത്യക്ഷപ്പെട്ടതോടെ സൈബർ ലോകം അതേറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: