തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാരുടെ ജോലി അപകടരഹിതമാക്കുന്നതിനായി ഏണിക്ക് പകരം വാങ്ങിയ ഏരിയൽ ലിഫ്റ്റ് പ്രവർത്തിക്കുന്നതിന് ഇനിയും അനുമതിയില്ല. വാങ്ങി ആറ് മാസം കഴിഞ്ഞിട്ടും ഭൂരിഭാഗം ഇലക്ട്രിക് സർക്കിളുകളിലും വാഹനം പ്രവർത്തിപ്പിക്കാതെ ഇട്ടിരിക്കുകയാണ്.
സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി വാഹനങ്ങൾക്ക് രജിസ്ട്രേഷൻ അനുവദിക്കാൻ എംവിഡി തയാറാകാത്തതാണ് കാരണം. നാല് കോടി 21 ലക്ഷം രൂപയ്ക്കാണ് ഇവ വാങ്ങിത്. എന്നാൽ ഇപ്പോഴും കെഎസ്ഇബി ജീവനക്കാർ ഏണിയും തൂക്കിയാണ് നടക്കുന്നത്. കാസർകോഡ്, എറണാകുളം ജില്ലകളിൽ മാത്രമാണ് എംവിഡി അനുമതി നൽകിയിട്ടുള്ളത്.
ഗുഡ്സ് കാരിയർ വാഹനത്തിൽ ഏരിയൽ ലിഫ്റ്റ് ഘടിപ്പിക്കുകയാണെങ്കിൽ ഇത് മോഡിഫിക്കേഷനാകുമെന്നും അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ കിട്ടില്ലെന്നുമാണ് എംവിഡിയുടെ വാദം. എന്നാൽ എംവിഡിയുടെ നടപടിയിൽ പൊല്ലാപ്പിലായിരിക്കുന്നത് ലൈൻമാൻമാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: