തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. കേന്ദ്ര, സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ കേസില്‍ ആരോപണ വിധേയരായതോടെ പാര്‍ട്ടിക്കുള്ളിലും വിവാദം മുറുകുകയാണ്.
എ.സി. മൊയ്തീന്, പി.കെ. ബിജു, എം.കെ. കണ്ണന്, മന്ത്രി കെ. രാധാകൃഷ്ണന് എന്നിവര്‍ക്കെല്ലാം പ്രധാന പ്രതികളുമായി ബന്ധമുണ്ടെന്ന വിവരം ഇ ഡി അന്വേഷണത്തില്‍ പുറത്തു വന്നിട്ടുണ്ട്. അറസ്റ്റിലായ സതീഷ് കുമാറിന് ഇ.പി. ജയരാജന്, കെ.കെ. ശൈലജ, പി.
കെ. ശ്രീമതി എന്നിവരുമായും അടുത്ത ബന്ധമുണ്ടെന്ന് പറയുന്നു. ഇ ഡി അന്വേഷണം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന നേതാക്കളുടെ വിശദീകരണം അണികള്‍ പോലും വിശ്വസിക്കുന്നില്ല. ഇ ഡി വന്നപ്പോഴാണ് കരുവന്നൂരിലെ പണം പോയ വഴി പുറത്ത് വന്നത് എന്ന് അണികളും കരുതുന്നു.
ബാങ്കിലെ വ്യാജ വായ്പ തട്ടിപ്പുകളുടെയും കള്ളപ്പണ ഇടപാടുകളുടെയും പ്രധാന കണ്ണി സതീഷ് കുമാറായിരുന്നു. പോലീസും ക്രൈംബ്രാഞ്ചും രണ്ട് വര്‍ഷമായി അന്വേഷിച്ചിട്ടും ഇയാളിലേക്ക് അന്വേഷണം എത്തിയിരുന്നില്ല. കോടികളുടെ കള്ളപ്പണം വെളുപ്പിച്ച് വിദേശത്തേക്ക് കടത്തിയ കാര്യവും ക്രൈംബ്രാഞ്ച് മൂടിവച്ചു. ഇ ഡി അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. ഇത് അണികള്‍ക്കും വ്യക്ത മായതോടെ കളവിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന നേതൃത്വം നാണം കെടുകയാണ്.
പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിവരങ്ങള്‍ ചോരുന്നതും നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പാര്‍ട്ടിയെ ഒറ്റുകൊടുക്കരുതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് തൃശ്ശൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ തുറന്നു പറഞ്ഞത് ഈ സാഹചര്യത്തിലാണ്. കേസില്‍ അന്വേഷണം മുറുകുന്നതോടെ എ.സി. മൊയ്തീനും ഇ.പി. ജയരാജനും
വരെ പ്രതികളായേക്കുമെന്നാണ് വില യിരുത്തല്‍. പാര്‍ട്ടിയില്‍ ഉരുണ്ടുകൂടുന്ന പുതിയ വിഭാഗീയത അതോടെ ആളിക്കത്തുമെന്നാണ് വിലയിരുത്തല്‍.
പി. ജയരാജന്, ബേബി ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇ.പി.ജയരാജനും കൂട്ടര്‍ക്കുമെതിരെ വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ നീക്കം നടക്കുന്നുണ്ട്. അന്ന് പക്ഷേ ഇപി കരുത്തനായിരുന്നു. ഇപ്പോള്‍ പിണറായി കൈവിട്ടതോടെ ഇ.പി. ജയരാജന് ദുര്‍ബലനാണ്. പ്രത്യക്ഷത്തില്‍ നിഷ്പക്ഷത അഭിനയിക്കുന്നുണ്ടെങ്കിലും സെക്രട്ടറി എം.വി. ഗോവിന്ദനും ഇപിയുടെ വീഴ്ച ആഗ്രഹിക്കുന്നുണ്ട്.
പിണറായിയുടെ ആശീര്‍വാദത്തോടെ ഇ.പി. ജയരാജന് ജില്ലാ സെക്രട്ടറിയുടെ പ്രത്യേക ചുമതലയുമായി തൃശ്ശൂരിലെത്തിയത് മുതലാണ് തട്ടിപ്പുകള്‍ക്ക് തുടക്കമെന്നാണ് ബേബി ജോണ്‍ വിഭാഗം ആരോപിക്കുന്നത്. അന്ന് എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ ഇപിക്കൊപ്പം നിന്നു. കരുവന്നൂര്‍ തട്ടിപ്പ് സംബന്ധിച്ചുയര്‍ന്ന പരാതികള്‍ അന്വേഷിക്കണമെന്ന ബേബി ജോണിന്റെ നിര്‍ദേശം പാര്‍ട്ടി ജില്ലാക്കമ്മിറ്റി തള്ളുകയും ചെയ്തു. പിന്നീട് കോടിയേരി സംസ്ഥാന സെക്രട്ടറിയാവുകയും പിണറായി ഇപിയെ കൈവിടുകയും ചെയ്തപ്പോഴാണ് ഈ കൂട്ടുകെട്ട് ദുര്‍ബലമായത്. പുതിയ സാഹചര്യത്തില്‍ ആര് ആരെ ഒറ്റുകൊടുക്കുമെന്ന് പറയാനാകില്ല. ഇതിനിടയില്‍ അണികളെ വിശ്വസിപ്പിക്കാന്‍ പറ്റിയ വിശദീകരണങ്ങളും കണ്ടെത്തണമെന്നതാണ് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: