ഹാങ്ചൊ: വുഷുവില്‍ ഭാരതത്തിന് മെഡല്‍ ഉറപ്പിച്ച് റോഷിബിന ദേവി നരോം. വനിതകളുടെ 60 കി.ഗ്രാം സാന്‍ഡ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ച താരം വെള്ളി ഉറപ്പിച്ചു. ഫൈനലില്‍ ചൈനയുടെ വു ഷിയോവെയ് ആണ് എതിരാളി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കസാക്കിസ്ഥാന്റെ അയ്മന് കര്ഷിഗയെയും സെമിയില്‍ വിയറ്റ്നാമിന്റെ തി തു തെ ന്യുയനെയും പരാജയപ്പെടുത്തിയാണ് ഭാരത താരം റോഷിബിന ദേവി നരോം ഫൈനലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: