രാജികോട്ട് : മൂന്നാം ഏകദിനവും ജയിച്ച് പരമ്പര തൂത്തുവാരാമെന്ന ഇന്ത്യന്‍ മോഹം പൊലിഞ്ഞു. ഇന്ത്യയ്ക്കെതിരെ 66 റണ്‍സിന്റെ വിജയമാണ് ഓസ്ട്രേലിയ നേടിയത് . പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി.
353 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ ഓസ്ട്രേലിയ 49.4 ഓവറില്‍ 286ന് ഒതുക്കി. മിച്ചല്‍ മാര്‍ഷ് (96), സ്റ്റീവ് സ്മിത്ത് (74), മാര്‍നസ് ലാബുഷാഗ്നെ (72), ഡേവിഡ് വാര്‍ണര്‍ (56) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഓസീസ് 7 വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തത്. ജസ്പ്രീത് ബുംറ 81 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (81), വിരാട് കോഹ്ലി (56) എന്നിവര്‍ നന്നായി ബാറ്റുവീശി. എന്നാല്‍ വൈകാതെ ഗ്ലെന്‍ മാക്സ്വെല്ലിന്റെ ഓഫ് സ്പിന്നിനെതിരെ ഇന്ത്യ പതറി.
ഇന്ത്യ 45.4 ഓവറില്‍ 286 റണ്‍സിന് എല്ലാവരും പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: