കാത്മണ്ഡു : ഇന്ത്യ സാഫ് കപ്പ് അണ്ടര്‍ 19 ഫുട്ബാള്‍ ഫൈനലില്‍. സെമിയില്‍ നേപ്പാളിനെയാണ് തോല്‍പ്പിച്ചത്.
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ആയിരുന്നു ഇന്ത്യയുടെ വിജയം.നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയില്‍ ആയിരുന്നു . ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം.
മത്സരത്തിന്റെ 26 ാം മിനുട്ടില്‍ സാഹില്‍ കുര്‍ഷിദാണ് ഇന്ത്യയുടെ ഗോള്‍ നേടിയത്. 74ാം മിനുട്ടില്‍ സമിര്‍ തമാംഗിലൂടെ നേപ്പാള്‍ സമനില കണ്ടെത്തി.
ഫൈനലില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ഭൂട്ടാനെ തോല്‍പ്പിച്ച് ആണ് പാകിസ്ഥാന്‍ ഫൈനലില്‍ കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: