Categories: Career

ആസ്ട്രിയയിലും യുകെയിലും നഴ്‌സുമാര്‍ക്ക് അവസരം; റിക്രൂട്ട്‌മെന്റ് ഒഡപെക് വഴി

വിവരങ്ങള്‍ www.odept.kerala.gov.in ല്‍

Published by

കേരള സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ഓവര്‍സീസ് ഡവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ് (ഒഡപെക്) ആസ്ട്രിയയിലേക്കും യുകെയിലേക്കും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു. ഫ്രീ റിക്രൂട്ട്‌മെന്റാണ്.

ആസ്ട്രിയയിലേക്ക് നഴ്‌സിങ് ബരുദവും ജര്‍മ്മന്‍ ലാംഗുവേജ് ബി1/ബി2 ലെവല്‍ സര്‍ട്ടിഫിക്കറ്റും വേണം. പ്രവൃത്തിപരിചയം വേണമെന്നില്ല. പ്രായപരിധി 30 വയസ്. ശമ്പളം 2.2 ലക്ഷം രൂപ മുതല്‍ 3.5 ലക്ഷം രൂപവരെ ലഭിക്കും. സൗജന്യ വിസ, എയര്‍ ടിക്കറ്റ്, ഇന്‍ഷുറന്‍സ് എന്നിവ ലഭിക്കും. പ്രസക്തവിവരങ്ങളടങ്ങിയ ‘സിവി’ ബി2 ലെവല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ gm@odepe.in ല്‍ അയക്കണം.

യുകെയില്‍ നഴ്‌സുമാരാകാന്‍ നഴ്‌സിങ് ഡിപ്ലോമകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും അവസരമുണ്ട്. ഐഇഎല്‍ടിഎസ്/ഒഇടി പാസായിരിക്കണം. പീഡിയാട്രിക്, മെന്റല്‍ ഹെല്‍ത്ത്, സൈക്യാട്രി, ഐസിയു, ജനറല്‍ നഴ്‌സിംഗ് വിഭാഗങ്ങളില്‍ ഒരുവര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയം വേണം. വാര്‍ഷിക ശമ്പളം 30 ലക്ഷം രൂപ. വിസ, എയര്‍ടിക്കറ്റ് സൗജന്യമായി ലഭിക്കും. സിവി, ഐഇഎല്‍ടിഎസ്/ഒഇടി സ്‌കോര്‍ഷീറ്റ് uk@odept.in ല്‍ അയക്കണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by