കൊല്‍ക്കത്ത: ബലാത്സംഗം ചെയ്തെന്ന ആരോപണത്തില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. പശ്ചിമ ബംഗാളിലെ ബരാക്പൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ സഞ്ജീബ് സെന്നിനെതിരെയാണ് കേസെടുത്തത്.
യുവതി ബരാക്പൂര്‍ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തനിക്ക് നഷ്ടമായ പണം തിരികെ ലഭിക്കാന്‍ സഹായിക്കാമെന്ന് ഉറപ്പ് നല്‍കിയതാണ് സഞ്ജീബുമായി അടുപ്പമുണ്ടാവാന്‍ കാരണമെന്ന് യുവതി പറയുന്നു. തുടര്‍ന്നായിരുന്നു ബലാത്സംഗ ശ്രമമെന്ന് യുവതി നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: