ഒക്ടോബറില്‍ ബാങ്കുകള്‍ക്ക് അവധിയുടെ പൂരം. ഉത്സവക്കാലമായതിനാല്‍ നിരവധി അവധിയാണ് വരുന്നത്. ഉപഭോക്താക്കള്‍ നിലവില്‍ വന്‍തുകമാറുന്നതിന് മാത്രമാണ് ബാങ്കുകളെ ആശ്രയിക്കുന്നത്. നിര്‍ണ്ണായകമായ ഇടപാടുകള്‍ നടത്തുന്നവര്‍ വരുന്ന അവധി ദിവസങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
ഞായറാഴ്ചകള്‍ കൂടാതെ എല്ലാ രണ്ടാം ശനിയും നാലാം ശനിയും രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി ദിനമാണ്. കൂടാതെ വരുന്നത് പ്രാദേശിക ഉത്സവങ്ങളും മറ്റും അനുസരിച്ചാണ്. സംസ്ഥാനങ്ങളിലെ പ്രധാനദിവസങ്ങളെ അടിസ്ഥാനമായിരിക്കും ആ അവധിദിനങ്ങള്‍. എന്നാല്‍ ആര്‍ബിഐയുടെ ലിസ്റ്റ് അനുസരിച്ച് ഒക്ടോബറില്‍ 12 ദിവസത്തേക്കാണ് ബാങ്കുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്.
ഒക്ടോബറിലെ ബാങ്ക് അവധി ദിനങ്ങള്‍
ഒക്ടോബര്‍ 2 തിങ്കള്‍- ഗാന്ധി ജയന്തി ദേശീയ അവധി
ഒക്ടോബര്‍ 12 ഞായര്‍- നരക ചതുര്‍ദശി
ഒക്ടോബര്‍ 14 ശനി – മഹാലയ കൊല്‍ക്കത്തയില്‍
ഒക്ടോബര്‍ 15 ഞായര്‍ – മഹാരാജ അഗ്രസെന്‍ ജയന്തി പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി
ഒക്ടോബര്‍ 18 ബുധന്‍ – കതി ബിഹു അസമില്‍ ബാങ്കുകള്‍ക്ക് അവധി
ഒക്ടോബർ 19 – വ്യാഴം – സംവത്സരി ഫെസ്റ്റിവൽ- ഗുജറാത്ത്
ഒക്ടോബർ 21 ശനി -ദുർഗാ പൂജ, മഹാ സപ്തമി- ത്രിപുര, അസം, മണിപ്പൂർ, ബംഗാൾ എന്നിവിടങ്ങളിൽ ബാങ്കുകള്‍ക്ക് അവധി
ഒക്ടോബർ 22 – ഞായർ – മഹാ അഷ്ടമി
ഒക്‌ടോബർ 23 – തിങ്കൾ – ദസറ മഹാനവമി/ആയുധ പൂജ/ദുർഗാപൂജ/വിജയ ദശമി- ത്രിപുര, കർണാടക, ഒറീസ, തനിൽനാട്, ആസാം, ആന്ധ്രാപ്രദേശ്, കാൺപൂർ, കേരളം, ജാർകാഹണ്ട്, ബിഹാർ എന്നിവിടങ്ങളിൽ ബാങ്കുകള്‍ക്ക് അവധി
ഒക്ടോബർ 24 – ചൊവ്വ – ദസറ/വിജയ ദശമി/ദുർഗാ പൂജ- ആന്ധ്രാപ്രദേശ്, മണിപ്പൂർ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധി
ഒക്ടോബർ 28 – ശനി – ലക്ഷ്മി പൂജ- ബംഗാളിൽ ബാങ്കുകള്‍ക്ക് അവധി
ഒക്ടോബർ 31 – ചൊവ്വ – സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം- ഗുജറാത്തിൽ ബാങ്കുകള്‍ക്ക് അവധി
പ്രതികരിക്കാൻ ഇവിടെ എഴുതുക: