ന്യൂദല്‍ഹി: ഖലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് കളമൊരുക്കിയത് പാക് ചാര സംഘടനയായ ഐഎസ് ഐ. നിജ്ജറിനെ കൊലപ്പെടുത്താന്‍ ഐഎസ്ഐ ഭീകരരെ വാടകയ്‌ക്കെടുത്തിരുന്നുവെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ- കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്റെ ഈ നടപടി.
നിജ്ജറിന്റെ കൊലപാതകത്തിന് പിന്നാലെ ഇയാള്‍ക്ക് പകരക്കാരനെ ഐഎസ്ഐ തേടുന്നതായും കാനഡയിലെ ഖലിസ്ഥാൻ അനുകൂല ഭീകരരെ ഒന്നിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കാനഡയിലെത്തിയ ഭീകരസംഘാംഗങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഐഎസ്ഐ. ഹര്‍ദീപ് സിങ് നിജ്ജറില്‍ സമ്മര്‍ദ്ദംചെലുത്തിയിരുന്നു. എന്നാല്‍, നിജ്ജര്‍ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തത് പഴയ ഖലിസ്ഥാൻ ഭീകരരുടെ വാക്കുകളായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ജൂണ്‍ 18-നായിരുന്നു ഖലിസ്ഥാൻ ഭീകരനായ ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഭാരത ഏജന്റുകളാണെന്ന് വിശ്വസനീയമായ വിവരം കിട്ടിയെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത നയതന്ത്ര പ്രതിസന്ധി ഉടലെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: