തിരുവനന്തപുരം: നോട്ട് നിരോധനത്തിനു ശേഷം സംസ്ഥാനത്തെ 399 സഹകരണ സ്ഥാപനങ്ങളില്‍ തട്ടിപ്പ് നടന്നത് സര്‍ക്കാര്‍ സമ്മതിച്ചതിന്റെ തെളിവ് പുറത്ത്. 2022 ജൂലൈ 18 ന് എന്‍ എ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ നല്‍കിയ മറുപടിയിലാണ് സ്ഥാപനങ്ങളുടെ പട്ടിക ജില്ല തിരിച്ച് നല്‍കിയിരിക്കുന്നത്.
ഏറ്റവും അധികം ക്രമക്കേടുകൾ കണ്ടെത്തിയത് തൃശൂർ ജില്ലയിലും രണ്ടാമത് മലപ്പുറം ജില്ലയിലും കുറവ് പാലക്കാട് ജില്ലയിലും ആണ്.
ക്രമക്കേട് കണ്ടെത്തിയ ബാങ്കുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളുടെ ക്രമം ഇങ്ങനെ ആണ് –
1. തൃശൂർ – 66 ബാങ്കുകൾ
2. മലപ്പുറം – 55 ബാങ്കുകൾ
3. തിരുവനന്തപുരം – 49 ബാങ്കുകൾ
4. കോട്ടയം – 46 ബാങ്കുകൾ
5. കൊല്ലം – 42 ബാങ്കുകൾ
6. എറണാകുളം – 33 ബാങ്കുകൾ
7. കണ്ണൂർ – 24 ബാങ്കുകൾ
8. കാസറഗോഡ് – 18 ബാങ്കുകൾ
9. വയനാട് – 18 ബാങ്കുകൾ
10. ഇടുക്കി – 14 ബാങ്കുകൾ
11. കോഴിക്കോട് – 11 ബാങ്കുകൾ
12. ആലപ്പുഴ – 11 ബാങ്കുകൾ
13. പത്തനംതിട്ട – 9 ബാങ്കുകൾ
14. പാലക്കാട് – 3 ബാങ്കുകൾ
ക്രമപ്രകാരമല്ലാതെ വായ്‌പ നല്‍കല്‍, വ്യാജ സ്ഥിരനിക്ഷേപ രസീത് ഉപയോഗിച്ച് വായ്‌പ ചമയ്‌ക്കുക, ക്ലാസ്സിഫിക്കേഷന് അനുസൃതമല്ലാതെയുള്ള നിയമനം, സ്ഥിരനിക്ഷേപങ്ങളിലെ പലിശ നല്‍കിയതിലുള്ള വ്യത്യാസം, ഈടില്ലാതെ തുക നല്‍കല്‍,സ്വര്‍ണ്ണ വായ്‌പയിന്മേലുള്ള ക്രമക്കേടുകള്‍, നീതിമെഡിക്കല്‍ സ്‌റ്റോറിലെ സ്‌റ്റോക്ക് വ്യത്യാസം, സ്ഥാവരജംഗമ വസ്തുക്കള്‍ ക്രമവിരുദ്ധമായി ലേലം ചെയ്തത് സംഘത്തിന് നഷ്ടം വരുത്തുക, ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്കു പുറത്തുള്ള വസ്തുവിന്റെ ഈടിന്മേല്‍ വായ്‌പ നല്‍കുക, അനുമതി ഇല്ലാതെ പൊതു ഫണ്ട് വിനിയോഗം, സര്‍ക്കാര്‍ ധനസഹായം ദുര്‍വിനിയോഗം, പരിധി അധികരിച്ച് വായ്‌പ നല്‍കുക, സര്‍ക്കുലറുകള്‍ക്ക് വിരുദ്ധമായി ബന്ധപ്പെട്ട വായയില്‍ അധികമായി ഇളവ് അനുവദിക്കുക തുടങ്ങിയ ക്രമക്കേടുകളാണ് നടന്നിരിക്കുന്നതെന്നും വാസവന്‍ സഭയില്‍ വ്യക്തമാക്കിയിരുന്നു.
ചില ബാങ്കുകളിലേത് “ക്രമക്കേട്” ആണെങ്കിൽ മറ്റ് ചിലത് “ആസൂത്രിത തട്ടിപ്പും കൊള്ളയും” ആണ്. മറ്റ് ചിലത് കടുത്ത രാജ്യദ്രോഹവും. സാമ്പത്തികസ്രോതസ്സ് ദുരൂഹമായിരിക്കുന്നതും രാജ്യദ്രോഹശക്തികളുടെയും വിദേശഏജൻസികളുടെയും പങ്ക് സംശയിക്കാവുന്നതുമായ നിരവധി വിനിമയങ്ങൾ നടന്നിട്ടുള്ള സ്ഥാപനങ്ങൾ ഉണ്ട്.
ക്രമക്കേട് കണ്ടെത്തിയിട്ടുള്ള സഹകരണ സ്ഥാപനങ്ങളുടെ ജില്ല തിരിച്ചുള്ള ലിസ്റ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: