കൊച്ചി: യുവതലമുറയെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയില്‍നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ ബജ്രംഗ്ദളിന്റെ നേതൃത്വത്തില്‍ രഥയാത്ര സംഘടിപ്പിക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് വരെയാണ് രഥയാത്ര. മദ്യത്തിന്റെയും മയക്കുമരുന്ന് ലോബിയുടെയും പിടിയിലമര്‍ന്ന യുവതലമുറയെ ദേശീയ ധാരയിലേക്ക് എത്തിക്കാനും സംസ്കാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുമാണ് രഥയാത്ര ലക്ഷ്യം വയ്ക്കുന്നത്. ഒന്നിന് കാസര്‍കോട് മഞ്ചേശ്വരം ശ്രീ അനന്തേശ്വരം ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന രഥയാത്ര കര്‍ണാടക എംപി തേജസ്വി സൂര്യ ഉദ്ഘാടനം ചെയ്യും. പതിനെട്ട് സ്ഥലത്ത് പൊതുപരിപാടികള്‍ സംഘടിപ്പിക്കും.
സമാപന സമ്മേളനം ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. മേജര്‍ രവി മുഖ്യപ്രഭാഷണം നടത്തും.
കേരളം ഭീകരതയുടെയും മതപരിവര്‍ത്തനത്തിന്റെയും പരീക്ഷണശാലയാണെന്നും ഇതിന് മാറ്റം കൊണ്ടുവരാനാണ് ബജ്രംഗ്ദള് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നും വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന്, സംഘടനാ സെക്രട്ടറി കെ. ഗിരീഷ് കുമാര്‍, ഉപാധ്യക്ഷന്‍ അനില്‍ വിളയില്‍, ബജ്രംഗ്ദള് ക്ഷേത്രീയ സംയോജകന്‍ ജിജേഷ് പട്ടേരി, സംസ്ഥാന സംയോജക് അനൂപ് രാജ് എന്നിവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന്, ബജ്രംഗ്ദള് സംയോജക് അനൂപ് രാജ്, ക്ഷേത്രീയ സംയോജകന്‍ ജിജേഷ് പട്ടേരി എന്നിവര്‍ പങ്കെടുത്തു.
ശബരിമല; ദിവസവേതനാടിസ്ഥാനത്തില്‍ സേവനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ ദേവസ്വങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സേവനത്തിന് 18 നും 60 നും മധ്യേ പ്രായമുള്ള പുരുഷന്മാരില് നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ www.travancoredevaswomboard.org- എന്ന സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി ഒക്ടോബര്‍ 9
പ്രതികരിക്കാൻ ഇവിടെ എഴുതുക: