പത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയാല് 10 ലക്ഷം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ചന്ദ്രയാന്‍-3 നേട്ടത്തെ കുറിച്ച് മഹാക്വിസ് സംഘടിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. MyGov പോര്‍ട്ടലില്‍ വഴിയാണ് ഈ മഹാക്വിസ് നടക്കുന്നത്. ഇതുവരെ 15 ലക്ഷത്തിലധികം പേരാണ് ക്വിസില്‍ പങ്കെടുത്തത്.
5 ദിവസം കൂടിയാണ് ക്വിസില്‍ പങ്കെടുക്കാനുള്ള സുവര്‍ണാവസരം. മഹാക്വിസില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ഇസ്രോ മേധാവി എസ്. സേമനാഥ് അഭ്യര്‍ത്ഥിച്ചു. ചരിത്രപരമായ ലാന്‍ഡിംഗിനെ ഒന്നിച്ച് ആഘോഷമാക്കാമെന്നും അദ്ദേഹം എക്സിലൂടെ പറഞ്ഞു. മന് കി ബാത്തിലും മഹാക്വിസിനെ പരാമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: