തിരുവനന്തപുരം: പണ്ട് ഗണപതി മിത്താണെന്ന് സ്പീക്കര്‍ ഷംസീര്‍ പറഞ്ഞപ്പോള്‍ അതിനെ പിന്തുണച്ചതിന്റെ ക്ഷീണം മാറ്റാന്‍ മൃദുഹിന്ദുത്വമുഖമണിഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സെപ്തംബര്‍ 23ന് നടന്ന അത്യപൂര്‍വ്വദൃശ്യം സമ്മാനിച്ച വിഷുവം എന്ന പ്രതിഭാസത്തെ പുകഴ്‌ത്തിയാണ് മന്ത്രി മുഹമ്മദ് റിയാസ് പോസ്റ്റു പങ്കുവെച്ചിരിക്കുന്നത്.
😌😌ഇപ്പോൾ ഭാഷയ്‌ക്കൊക്കെ ഒരു ശുദ്ധി വന്നിട്ടുണ്ട് 😌😌
എന്തായാലും ഇവിടെ വരെ വന്നതല്ലേ.. ആദ്യത്തെ മറുപടി കൂടി നോക്കൂ 😎😎 pic.twitter.com/aAgWvid8aH
— Meera Shyam (@meera_24shyam) September 25, 2023
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അപൂര്‍വ്വ നിമിഷം എന്ന തലക്കെട്ടിലാണ് വിഷുവത്തെ പുകഴ്‌ത്തുന്ന പോസ്റ്റ് റിയാസ് പങ്കുവെച്ചത്. ഗണപതി മിത്ത് വിവാദത്തില്‍ സ്പീക്കറുടെ പേര് നാഥുറാം ഗോഡ്സെ എന്നല്ല ഷംസീര്‍ എന്നായതാണ് സ്പീക്കര്‍ക്കെതിരെ വിമര്‍ശനം ഉയരുന്നതിന് കാരണമായതെന്നാണ് ഷംസീറിനെ ന്യായീകരിച്ച് മുഹമ്മദ് റിയാസ് അന്ന് പ്രതികരിച്ചത്.
പകലും രാത്രിയും തുല്യമായി വരുന്ന ദിനങ്ങളിലാണ് വിഷുവം സംഭവിക്കുക. ഇക്കഴിഞ്ഞ സെപ്തംബര്‍ 23ന് രാവിലെ 6.15നും വൈകിട്ട് 5.30നും ക്ഷേത്ര ഗോപുരത്തിന്റെ വാതിലുകളിലൂടെ സൂര്യരശ്മികള്‍ അസുലഭ കാഴ്ചയൊരുക്കിയാണ് കടന്നുപോയത്.വിഷുവ ദിനത്തില്‍ അസ്തമയസൂര്യന്‍ ആദ്യം ഏറ്റവും മുകളിലത്തെ ഗോപുരവാതിലിന്റെ മദ്ധ്യത്തില്‍ പ്രവേശിക്കും.തുടര്‍ന്ന് രണ്ടാമത്തെയും മൂന്നാമത്തെയും ഗോപുരവാതിലിലെത്തും. അസ്തമയസൂര്യന്‍ മൂന്നാമത്തെ ഗോപുരവാതിലില്‍ പ്രവേശിക്കുമ്പോഴാണ് നയനാനന്ദകരമായ ദൃശ്യം കാണാനാവുക. തുടര്‍ന്ന് നാലാമത്തെയും അഞ്ചാമത്തെയും ഗോപുരവാതിലുകളില്‍ പ്രവേശിച്ച് അപ്രത്യക്ഷമാകും.പദ്മനാഭ സ്വാമി ക്ഷേത്ര ഗോപുരവാതില്‍ കൃത്യമായ കിഴക്കും കൃത്യമായ പടിഞ്ഞാറുമായി നിര്‍മ്മിച്ചിരിക്കുന്നതുകൊണ്ടാണ് അത്യപൂര്‍വ ദൃശ്യം ഇവിടെ മാത്രം ദൃശ്യമാകുന്നത്. ഈ ക്ഷേത്രം പണി വാസ്തുശില്‍പികളുടെ മികവാണ് ഇതിലൂടെ തെളിയുന്നത്. മറ്റ് ദിവസങ്ങളില്‍ ഗോപുരവാതിലില്‍ നിന്ന് മാറിയാണ് സൂര്യാസ്തമയം.കഴിഞ്ഞ ദിവസം നടന്ന വിഷുവം കാണാന്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ കനത്ത മഴ അവഗണിച്ചെത്തിയത് ആയിരങ്ങളാണ്. വര്‍ഷത്തില്‍ രണ്ടുതവണ വിഷുവം സംഭവിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: