Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ മേല്‍ ജാതിപ്പിശാച് അടിച്ചേല്‍പിക്കാന്‍ ഗുജറാത്തിലെ റേഷന്‍ കടയുടമ അനുഭവിക്കുന്ന ജാതിപീഢനമെന്ന കള്ളവാര്‍ത്തയുമായി ഇന്ത്യന്‍ എക്സ്പ്രസ്

ഗുജറാത്തിലെ ഒരു ഗ്രാമത്തില്‍ ഒരു റേഷന്‍ കടക്കാരന്‍ ജാതിവിവേചനം അനുഭവിയ്‌ക്കുന്നതായുള്ള കള്ള വാര്‍ത്ത ചമച്ച് ഇന്ത്യന്‍ എക്സ് പ്രസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2023, 04:40 pm IST
in India

അഹമ്മദാബാദ്: ഗുജറാത്തിലെ ഒരു ഗ്രാമത്തില്‍ ഒരു റേഷന്‍ കടക്കാരന്‍ ജാതിവിവേചനം അനുഭവിയ്‌ക്കുന്നതായുള്ള കള്ള വാര്‍ത്ത ചമച്ച് ഇന്ത്യന്‍ എക്സ് പ്രസ്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിലും വൈറലായി പ്രചരിച്ചു. ജാതി മുന്നോട്ട് കൊണ്ട് വന്ന്, ദളിതരെയും മറ്റ് പിന്നാക്ക വിഭാഗക്കാരെയും മേല്‍ജാതിക്കെതിരെ തിരിച്ചുവിട്ട് ഹിന്ദു ഐക്യം തകര്‍ത്ത്, അതുവഴി 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ദുര്‍ബലപ്പെടുത്തുക എന്ന രഹസ്യ അജണ്ടയുടെ ഭാഗം തന്നെയാണ് ഈ വാര്‍ത്തയും. മോദിയെ വീഴ്‌ത്താന്‍ ജാതിപ്പിശാചിനെ അഴിച്ചുവിടുക എന്ന ഇടത് ബുദ്ധിജീവികളും എന്‍ജിഒകളും രൂപകല്‍പന ചെയ്ത അജണ്ടയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നടപ്പാക്കാന്‍ ഊര്‍ജിതമായി ശ്രമിക്കുന്നത്. അതിന് കുഴലൂതാന്‍ ചില മാധ്യമങ്ങളും ഉണ്ട്. അതിന്റെ ഭാഗമാണ് ഇന്ത്യന്‍ എക്സ് പ്രസില്‍ വന്ന ഈ വാര്‍ത്ത.

ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ സരസ്വതി താലൂക്കിലെ കനോസര്‍ ഗ്രാമത്തിലെ ഒരു റേഷന്‍ കടയില്‍ നിന്നും ആരും സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നില്ല. കാരണം റേഷന്‍ കടയുടമ ഒരു ദളിതന്‍ ആണ് എന്നതാണ് ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത. ഇതേ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇവിടുത്തെ ആളുകളുടെ റേഷന്‍ കാര്‍ഡുകള്‍ ദളിതനല്ലാത്ത മറ്റൊരാള്‍ നടത്തുന്ന റേഷന്‍ കടയിലേക്ക് മാറ്റിക്കൊടുത്തു എന്നാണ് വാര്‍ത്ത. എന്നാല്‍ ഈ ഇന്ത്യന്‍ എക്സ് പ്രസ് വാര്‍ത്ത വഴിതെറ്റിയ്‌ക്കുന്നതും വ്യാജവുമാണെന്ന് കണ്ടെത്തി.

സവര്‍ണ്ണനും ദളിതനും തമ്മിലുള്ള പോര്, തൊട്ടുകൂടായ്‌മ, തീണ്ടിക്കൂടായ്‌മ എന്നിവ ആളിക്കത്തിക്കുകയാണ് വാര്‍ത്തയുടെ ലക്ഷ്യം. സമൂഹമാധ്യമങ്ങളില്‍ ഈ വാര്‍ത്ത വൈറലാക്കിയ വിദഗ്ധന്‍ ഹിതേന്ദ്ര പിതാദിയ എന്ന കോണ്‍ഗ്രസിന്റെ പട്ടിക ജാതി സെല്ലിന്റെ നേതാവാണ്. ആരാണ് റേഷന്‍ കാര്‍ഡുകള്‍ മാറ്റാന്‍ കളക്ടര്‍ക്ക് അധികാരം നല്‍കിയത്? ജാതിവിവേചനത്തിന്റെ സംരക്ഷകനാണോ കളക്ടര്‍?- എന്നീ ചോദ്യങ്ങളും ഇയാള്‍ ബോധപൂര്‍വ്വം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ ധാരാളം സാധാരണക്കാര്‍ ഈ പ്രശ്നവലയില്‍ വീണു. മോദിയുടെ ഗുജറാത്തില്‍ ഉദ്യോഗസ്ഥര്‍ ദളിത് വിരുദ്ധനിലപാടെടുക്കുന്നു എന്ന വരെ ചിലര്‍ എഴുതിവിട്ടു.

സെപ്തംബര്‍ 21ന് ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് തന്നെ ഇങ്ങിനെയാണ്. ‘ഗുജറാത്തില്‍ ഗ്രാമീണര്‍ ദളിതന്റെ റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നില്ല, കളക്ടര്‍ ഇവിടുത്തെ എല്ലാ കാര്‍ഡുകളും തൊട്ടടുത്ത ഗ്രാമത്തിലേക്ക് മാറ്റി’. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് ജേണലിസ്റ്റുകളുടെ ഒരു സംഘം കണ്ടെത്തിയത് ഈ റേഷന്‍ കടയില്‍ മതിയായ ധാന്യമോ മറ്റ് സാധനങ്ങളോ ഇല്ലാത്തതിനാലാണ് ആളുകള്‍ ഈ റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാതിരുന്നത് എന്നാണ്. ഈ റേഷന്‍ കടയില്‍ മതിയായ സാധനങ്ങള്‍ എത്തുന്നില്ലെന്നും കോവിഡ് കാലത്ത് പോലും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അളവില്‍ സാധനങ്ങള്‍ ഈ റേഷന്‍ കടയില്‍ ഇല്ലെന്നും കാണിച്ച് ഗ്രാമീണര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. അപ്പോള്‍ കടയുടമയായ കാന്തി പാര്‍മര്‍ ഗ്രാമീണറെ നിങ്ങള്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ്ഗ നിയമപ്രകാരം കേസ് നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് പ്രകാരം റേഷന്‍ കടയുടമയായ ദളിത് വിഭാഗക്കാരനായ കാന്തി പാര്‍മര്‍ കേസ് കൊടുക്കുകയും ചെയ്തു. ഇതോടെ ഗ്രാമീണര്‍ ഈ റേഷന്‍ കടയില്‍ പോകാതായി.

റേഷന്‍ കടയില് നിന്നും സാധാനങ്ങള്‍ കിട്ടാതിരിക്കുകയും അതിനെപ്പറ്റി പരാതി പറഞ്ഞപ്പോള്‍ റേഷന്‍ കടയുടമ ഗ്രാമീണറെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് ഗ്രാമത്തിലെ സര്‍പാഞ്ച് പറയുന്നു.

ഈ പ്രശ്നം പരിഹരിക്കാന്‍ പിന്നീട് കളക്ടര്‍ ഇടപെടുകയായിരുന്നു. കളക്ടറുടെ ഉത്തരവില്‍ ഗ്രാമീണര്‍ നല്‍കിയ പരാതിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഗ്രാമത്തിലെ 268 ഗ്രാമവാസികളെയും വിളിച്ച് ജില്ലാ ഭരണകൂടം പരാതി കേട്ടിരുന്നു. 260 പേരും മറ്റൊരു റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് തൊട്ടടുത്ത ഗ്രാമമായ എന്‍ഡ് ല ഗ്രാമത്തില്‍ നിന്നും റേഷന്‍ വാങ്ങാന്‍ കളക്ടര്‍ അനുമതി നല്‍കിയത്.

റേഷന്‍ കടയുടമയും ഗ്രാമവാസികളും തമ്മില്‍ രണ്ട് വര്‍ഷമായി തുടരുന്ന തര്‍ക്കമായിരുന്നു ഇത്. ഇരുകൂട്ടരും അന്യോന്യം പൊലീസ് കേസ് നല്‍കുകയും ചെയ്തിരുന്നു. എപ്പോഴൊക്കെ ആവശ്യത്തിന് റേഷന്‍ കിട്ടാതായപ്പോള്‍ ഗ്രാമവാസികള്‍ ശബ്ദമുയര്‍ത്തിയോ അപ്പോഴൊക്കെ അവര്‍ക്കെതിരെ റേഷന്‍ കടയുടമ പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമപ്രകാരം പൊലീസില്‍ കേസുകള്‍ നല്‍കുകയും ചെയ്തിരുന്നു. കളക്ടര്‍ ഇടപെട്ട് ഉചിതമായ നടപടി കൈക്കൊണ്ടതോടെ പ്രശ്നം വഷളാകാതെ അവസാനിച്ചു. ഇതാണ് ഇപ്പോള്‍ വളച്ചൊടിച്ച് ദളിത് -ബ്രഹ്മണ തര്‍ക്കമായി ഇന്ത്യന്‍ എക്സ് പ്രസ് പ്രസിദ്ധീകരിച്ചത്. ജാതി വിവേചനം മൂലമല്ല റേഷന്‍ കാര്‍ഡുകള്‍ മാറ്റിയതെന്ന് ഗുജറാത്ത് സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു. ഗുജറാത്ത് സര്‍ക്കാരിലെ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പാണ് വിശദീകരണം നല്‍കിയത്. ഗ്രാമീണരുടെ പരാതിയെ തുടര്‍ന്ന് ഇവിടെ പരിശോധിച്ച റവന്യൂ ഉദ്യോഗസ്ഥന്‍ കടയുടമ ഒളിപ്പിച്ച് വെച്ചിരിക്കുന്ന അരലക്ഷം രൂപയുടെ കള്ള സ്റ്റോക്ക് കണ്ടെത്തിയിരുന്നു. ക്രമക്കേടും കണ്ടെത്തിയിരുന്നു. ഈ വാര്‍ത്തയാണ് ഇന്ത്യന്‍ എക്സ്പ്രസിലെ ലേഖകന്‍ ജാതിവിവേചനമായി അവതരിപ്പിച്ചത്.

 

 

 

Tags: Brahmin-DalitDalitRationshopmodiNarendra ModiGUJARATCaste DiscriminationCaste
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.