കൊച്ചി: സംസ്ഥാന വോളിബോള്‍ ടെക്നിക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകള്‍ ഒക്ടോബര്‍ മുതല്‍ വിവിധ ജില്ലകളില്‍ നടക്കും. സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 21 മുതല്‍ 24വരെ വയനാട്ടിലും സബ്ജൂനിയര് ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 23 മുതല്‍ 25വരെ തിരുവന്തപുരത്തും ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 12 മുതല്‍ 24വരെ എറണാകുളത്തും നടക്കും.
യൂത്ത് ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 22 മുതല്‍ 26വരെയും സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 28 മുതല്‍ 2024 ജനുവരി നാല് വരെയും നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചാമ്പ്യന്‍ഷിപ്പിന്റെ പൂര്‍ണചുമതല ടെക്നിക്കല്‍ കമ്മറ്റിക്കായിരിക്കുമെന്ന് ചെയര്മാന് സി.കെ. ഉസ്മാന് ഹാജി പറഞ്ഞു. ഈ വര്‍ഷത്തെ ഇന്റര്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട് നടക്കുമെന്ന് ടെക്നിക്കല്‍ കമ്മറ്റി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ എം.എസ്. അനില്‍കുമാര്‍, അംഗങ്ങളായ കിഷോര്‍കുമാര്‍, കെ.വി. ദാമോദരന്‍, മേഴ്സി ആന്റണി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: