തിരുവനന്തപുരം: സഹകരണ മേഖലയിലെ തട്ടിപ്പ് ഒറ്റപ്പെട്ടതല്ലെന്നും തുടര്‍ക്കഥയാണെന്നും വിമര്‍ശിച്ച് സിപിഐ. കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കണമെന്ന് സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു.
തട്ടിപ്പിനിരയായവര്‍ക്ക് പണം നല്‍കാതെ ജനസദസ് നടത്തിയിട്ട് കാര്യമില്ല. സര്‍ക്കാര്‍ മുന്‍ഗണന മാറ്റിയില്ലെങ്കില്‍ തിരിച്ചടി നേരിടും. ഇടതുസര്‍ക്കാരിന് ചേര്‍ന്നതല്ല നിലവിലെ മുന്‍ഗണനയെന്നും വിമര്‍ശനമുണ്ടായി. തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ട പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം മടക്കി നല്‍കാനാണ് സിപിഎം ശ്രമം. സര്‍ക്കാര്‍തലത്തില്‍ ഇടപെട്ട് പണം മടക്കി നല്‍കാന്‍ ശ്രമം നടത്തുന്നതിനാണ് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ ധാരണയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: