ചെന്നൈ: തമിഴ്നാട്ടില്‍ എ ഐ.എ.ഡി.എം.കെ ബി.ജെ.പി സഖ്യത്തില്‍ നിന്ന് വേര്‍പിരിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഐകകണ്ഠ്യേന പ്രമേയം പാസാക്കി.
കഴിഞ്ഞ ഒരു വര്‍ഷമായി ബിജെപി സംസ്ഥാന നേതൃത്വം ഐ.എ.ഡി.എം.കെ മുന്‍ നേതാക്കളെയും ജനറല്‍ സെക്രട്ടറി ഇപിഎസിനെയും അണികളെയും കുറിച്ച് അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്ന് എഐഎഡിഎംകെ ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ കെ പി മുനുസാമി കുറ്റപ്പെടുത്തി.
എഐഎഡിഎംകെ പ്രതിപക്ഷ സഖ്യമായ ഐ എന്‍ ഡി ഐ എയില്‍ അംഗമല്ല. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രത്യേക മുന്നണിയെ നയിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.
ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ എഐഎഡിഎംകെ നേതാക്കള്‍ക്കെതിരെ ആവര്‍ത്തിച്ച് അഭിപ്രായപ്രകടനം നടത്തി. തമിഴ്നാടിന്റെ ആദ്യ മുഖ്യമന്ത്രി സിഎന്‍ അണ്ണാദുരൈയെക്കുറിച്ചും ജയലളിതയെ കുറിച്ചും വിമര്‍ശനം ഉന്നയിച്ചതായി എ ഐ എ ഡി എം കെ വൃത്തങ്ങള്‍ പറഞ്ഞു.
അണ്ണാമലൈ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനെ കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, പിയൂഷ് ഗോയല്‍ എന്നിവരുമായി എ ഐ എ ഡി എം കെ ചര്‍ച്ച ചെയ്തെങ്കിലും കേന്ദ്രം ഇടപെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: