ന്യൂദല്‍ഹി: 2022ലെ ഏഷ്യന്‍ ഗെയിംസില്‍ വിവധ ഇനങ്ങളില്‍ മെഡല്‍ നേടിയവരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ ഐശ്വരി പ്രതാപ് തോമര്‍ ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്.
അവര്‍ ശക്തമായ പ്രതിഭയും ശ്രദ്ധയും പ്രകടിപ്പിച്ചുവെന്നും അദേഹം പറഞ്ഞു. നാലാം സ്ഥാനം നേടിയതിന് രുദ്രാംക്ഷ് പാട്ടീലിന്റെ മികച്ച പ്രകടനവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ പുരുഷ ടീമിനേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
Impeccable performance by Aishwary Pratap Tomar! 🥉🇮🇳
In the intense battle, 10m Air Rifle finals at #AsianGames2022, Aishwary showcased remarkable skill and determination, securing a well-deserved bronze🌟🎯
Also, a special shoutout to @RudrankkshP, who played exceptionally… pic.twitter.com/KqdEUAAi9G
— SAI Media (@Media_SAI) September 25, 2023
2022ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ അനീഷ് ഭന്‍വാല, വിജയ്വീര് സിദ്ധു, ആദര്‍ശ് സിംഗ് എന്നിവരടങ്ങിയ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ പുരുഷ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അവരുടെ സ്ഥിരതയുള്ള വിജയത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും അവരുടെ ശോഭനമായ ഭാവിക്ക് ആശംസകള്‍ നേരുകയും ചെയ്തു.
https://twitter.com/Media_SAI/status/1706178615652819388/history
പ്രതികരിക്കാൻ ഇവിടെ എഴുതുക: