ന്യൂദല്‍ഹി: ഹര്‍ദ്ദീപ് സിങ്ങ് നിജ്ജര്‍ എന്ന ഖലിസ്ഥാന്‍ തീവ്രവാദിയുടെ വധത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന കാനഡ കരുതുന്നത് കാനഡയുടെ മണ്ണിലിരുന്ന് നിജ്ജര്‍ കാനഡയുടെ താല്‍പര്യം സംരക്ഷിക്കുകയായിരുന്നു എന്നാണോ?- നിജ്ജറിന്റെ ഭീകരമുഖം വെളിവാക്കുന്ന വീഡിയോ പങ്കുവെച്ചാണ് ജേണലിസ്റ്റ് സ്മിത പ്രകാശ് ഈ ചോദ്യം ഉയര്‍ത്തുന്നത്. കാനഡ ഇന്ത്യയെ കുറ്റപ്പെടുത്തുന്നതും അഞ്ച് കണ്ണുകള്‍ എന്നറിയപ്പെടുന്ന രഹസ്യാന്വേഷണ കൂട്ടായ്മയില്‍പ്പെട്ട രാഷ്‌ട്രങ്ങള്‍ -യുഎസ്, ആസ്ത്രേല്യ, കാനഡ, ന്യൂസിലാന്‍റ്, യുകെ- പുതിയ തെളിവുകള്‍ ഇന്ത്യയ്‌ക്കെതിരെ ഉന്നയിക്കുന്നതും തികഞ്ഞ സ്വാര്‍ത്ഥതാല്‍പര്യം മാത്രമാണെന്നും സ്മിത പ്രകാശ്.
സ്മിതാ പ്രകാശ് പങ്കുവെച്ച ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദ്ദീപ് സിങ്ങ് നിജ്ജറിന്റെ പ്രകോപനപ്രസംഗത്തിന്റെ വീഡിയോ:
This is the man for who Canada and apparently Five Eyes want to put India on the mat. If nations in the 21st century act purely on self interest, is one to presume that activities of such characters on Canadian soil was condoned because it was in Canadian interest? https://t.co/jWZOJfZCz8
— Smita Prakash (@smitaprakash) September 23, 2023
ഇന്ത്യയുടെ റോ ഉദ്യോഗസ്ഥര്‍ വധിച്ചെന്ന് അവകാശപ്പെടുന്ന ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദ്ദീപ് സിങ്ങ് നിജ്ജറിന്റെ ഭീകരമുഖം വെളിപ്പെടുത്തുന്ന ഒരു വീഡിയോയും സ്മിത പ്രകാശ് പങ്കുവെച്ചിട്ടുണ്ട്. അതില്‍ ഇന്ത്യയ്‌ക്കെതിരെ ഉറഞ്ഞുതുള്ളുന്ന ഹര്‍ദ്ദീപ് സിങ്ങ് നിജ്ജറിനെയാണ് കാണുന്നത്.
ഇന്ദിരാഗാന്ധിയെ, ഇന്ത്യന്‍ കരസേന മേധാവിയെ, പഞ്ചാബിലെ സിഖ് മുഖ്യമന്ത്രിയെ എല്ലാം വധിച്ചതിനെ പുകഴ്‌ത്തിപ്പറയുന്ന നിജ്ജറിനെയാണ് വീഡിയോയില്‍ കാണുന്നത്. നിജ്ജര്‍ ജീവിച്ചിരുന്നെങ്കില്‍ ഇതൊക്കെ തന്നെയാണ് പ്രസംഗിക്കുക എന്നും സ്മിത പ്രകാശ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. “ഇന്ദിര നമ്മളെ ആക്രമിച്ചപ്പോള്‍, ഒക്ടോബര്‍ 31ന് ഇന്ദിരാഗാന്ധിയെ ബഹിരാകാശവാഹനത്തില്‍ മേലോട്ടയച്ചു. ഇന്ത്യയുടെ കരസേന മേധാവിയായിരുന്ന ജനറല്‍ വൈദ്യ താന്‍ ഒരു അസാമാന്യ ജനറല്‍ ആണെന്നാണ് കരുതിയിരുന്നത്. അദ്ദേഹം സൈന്യത്തോടൊപ്പം സുവര്‍ണ്ണക്ഷേത്രത്തില്‍ വന്നു. പുണെയില്‍ അദ്ദേഹത്തെയും നമ്മള്‍ ബഹിരാകാശ വാഹനത്തില്‍ മേലോട്ടയച്ചു. 1984ലെ സിഖ് കൂട്ടക്കൊലയ്‌ക്ക് കാരണക്കാരനായ ദല്‍ഹിയിലിരുന്ന ലളിത് മാക്കനെ (കോണ്‍ഗ്രസ് നേതാവ്) ജിണ്ടയും സുഖയും ചേര്‍ന്ന് മറ്റൊരു ബഹിരാകാശ വാഹനത്തില്‍ മേലോട്ടയച്ചു.ബിയാന്ത് സിങ്ങ് എന്ന സിഖുകാരനായ മുഖ്യമന്ത്രിയെ, ആ കൊലപാതകിയെ, ദിലാവറും താരയും ഹവാരയും ചേര്‍ന്ന് കാലപുരിയ്‌ക്കയച്ചു. ശരീരത്തോട് ബോംബ് ചേര്‍ത്ത് കെട്ടി, ഇതാണ് ഞങ്ങളുടെ മഹിമ” – ഇതാണ് വീഡിയോയില്‍ ഹര്‍ദ്ദീപ് സിങ്ങ് നിജ്ജര്‍ നടത്തുന്ന പ്രകോപനപ്രസംഗം. ഇത് കാനഡയുടെ മണ്ണിലിരുന്ന അദ്ദേഹം നടത്തിയ പ്രസംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: